scorecardresearch

മലക്കം മറിഞ്ഞ് ജി.സുധാകരൻ; തപാൽ വോട്ടുകൾ തിരുത്തിയില്ലെന്ന് വിശദീകരണം

പോസ്റ്റൽ ബാലറ്റ് തിരുത്താറില്ല എന്നാണ് നിലവിൽ സുധാകരൻ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലർക്ക് ജാഗ്രത വരുത്താൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു

പോസ്റ്റൽ ബാലറ്റ് തിരുത്താറില്ല എന്നാണ് നിലവിൽ സുധാകരൻ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലർക്ക് ജാഗ്രത വരുത്താൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
G Sudhakaran, Malayalam Film Industry, Movie Superstars, Dileep, Actress Abduction, നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപ്, മന്ത്രി ജി സുധാകരൻ

ജി.സുധാകരൻ

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് മുൻ മന്ത്രി ജി സുധാകരൻ. തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് സുധാകരൻ വിശദീകരണം നൽകിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് തിരുത്താറില്ല എന്നാണ് നിലവിൽ സുധാകരൻ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലർക്ക് ജാഗ്രത വരുത്താൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, നമ്മൾ പറയുന്നത് പൂർണമായി മാധ്യമങ്ങൾ കൊടുക്കില്ല. അവർക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.

Advertisment

വിവാദ പരാമർശത്തെ തുടർന്ന് സുധാകരനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിന്  പിന്നാലെ അമ്പലപ്പുഴ തഹസിൽദാർ കെ അൻവറിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരൻറെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂർത്തിയായെന്നും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുമെന്നും തഹസിൽദാർ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ജി. സുധാകരൻറെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള  അടിയന്തര നടപടിയെടുക്കാൻ ആലപ്പുഴ കളക്ടർക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്.  തപാൽ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment

ആലപ്പുഴയിൽ എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിൽ ജി. സുധാകരൻ  വെളിപ്പെടുത്തിയ കാര്യം എഫ.്‌ഐ.ആറിട്ട് കേസെടുക്കേണ്ടതും വിശദമായ അന്വേഷണം നടത്തേണ്ടതുമായ ഗുരുതര നിയമലംഘനമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ. അതിനാലാണ് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ്  ഓഫീസറായ കളക്ടറോട് അടിയന്തര നടപടിക്ക് സ്വീകരിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചത്. തപാൽവോട്ടിൽ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിച്ചത്.

ഇത് ജനപ്രാതിനിധ്യ നിയമത്തിലെ  136,128 വകുപ്പുകൾ, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ,  ഭാരതീയ ന്യായ സംഹിത  എന്നിവ അനുസരിച്ച് ഗുരുതര നിയമ ലംഘനമാണ്. തപാൽവോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗൗരവമായി കമ്മീഷൻ കാണുന്നുവെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിയമവവശങ്ങൾ പരിശോധിച്ച് കമ്മീഷൻ നൽകിയ നിർദ്ദേശപ്രകാരം കേസെടുക്കാൻ കളക്ടർ പൊലീസിനോട് ആവശ്യപ്പെടും.

Read More

Election Commision Of India G Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: