/indian-express-malayalam/media/media_files/uploads/2017/04/g-sudhakaran.jpg)
ജി.സുധാകരൻ
ആലപ്പുഴ: പോസ്റ്റൽ ബാലറ്റിൽ തിരുത്തൽ വരുത്തിയെന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിർദേശം. ജി. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നടന്നത് ഗുരുതരമായ നിയമലംഘനമാണ്. കേസെടുത്ത് അന്വേഷണം നടത്താൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി.തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ നിർദേശം നൽകിയിട്ടുള്ളത്.
പോലീസ് മൊഴിയെടുക്കുന്നു
ബാലറ്റിൽ ക്രമക്കേട് കാട്ടിയെന്ന് വെളിപ്പെടുത്തലിന് പിന്നാലെ തിരഞ്ഞെടുപ്പ്് ഉദ്യോഗസ്ഥരും പോലീസും ജി.സുധാകരന്റെ മൊഴിയെടുക്കുന്നു. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് സംഘം ജി.സുധാകരന്റെ മൊഴിയെടുത്തത്. ആലപ്പുള തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജി.സുധാകരന്റെ മൊഴിയെടുക്കുന്നത്.
എന്താണ് സുധാകരൻ പറഞ്ഞത്
36 വർഷം മുൻപ് നടന്ന 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിൽ സുധാകരൻ പറഞ്ഞു.
1989 സി.പി.എമ്മിന്റെ സർവീസ് സംഘടനയായ കെ.എസ്.ടി.എ.യുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. ആ സമയത്ത് ഞാൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതണ്ട. ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുതെന്നും ജി.സുധാകരൻ എൻജിഒ യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു.
Read More
- തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; ജി.സുധാകരന്റെ വെളിപ്പെടുത്തൽ
- സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
- ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം: നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതെന്ന് മന്ത്രി പി. രാജീവ്
- ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം: ഗർഭിണിയായിരുന്ന സമയത്തും മർദിച്ചു, സീനിയർ ആയതുകൊണ്ട് പരാതി നൽകിയില്ലെന്ന് ശ്യാമിലി
- തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.