scorecardresearch

തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം; വീഡിയോ

ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചതായാണ് വിവരം

ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചതായാണ് വിവരം

author-image
WebDesk
New Update
Fire Accident, Thiruvalla Bevco Outlet

ചിത്രം: യൂട്യുബ്

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിലും സമീപത്തെ ഗോഡൗണിലും വൻ തീപിടുത്തം. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് വിവരം. തീ മുകളിലേക്ക് ആളിപ്പടര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.

Advertisment

ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചതായാണ് റിപ്പോർട്ട്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചെന്നാണ് വിവരം. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായത് തീ അണയ്ക്കുന്നതിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

ഗോഡൗണിന് സമീപത്താണ് ജവാൻ മദ്യ നിര്‍മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം.

Read More

Advertisment
Beverages Corporation Fire Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: