scorecardresearch

Nanthancode Mass Murder Case: നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി ജിൻസൺ രാജിന് ജീവപര്യന്തം

Nanthancode Mass Murder Case: കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. കേഡൽ ജിൻസൺ രാജയാണ് കേസിലെ മുഖ്യപ്രതി

Nanthancode Mass Murder Case: കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. കേഡൽ ജിൻസൺ രാജയാണ് കേസിലെ മുഖ്യപ്രതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nanthancode murder case, kedal jeenson raja

ജിൻസൺ രാജ്

Nanthancode Mass Murder Case:  തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി ജിൻസൺ രാജിന് ജീവപര്യന്തം ശിക്ഷ.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 15 ലക്ഷം രൂപയും പിഴയായി വിധിച്ചു.  65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 

Advertisment

കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. കേഡൽ ജിൻസൺ രാജയാണ് കേസിലെ മുഖ്യപ്രതി. മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെയാണ് തിരുവനന്തപുരത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരാണ് മരിച്ചത്. 

ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു പൊലീസ് കണ്ടെത്തിയത്. ജീൻ പത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും മഴുകൊണ്ട് കഴുത്തിൽ വെട്ടിയാണ് കൊലപ്പെടുത്തിയത്. ഓൺലൈൻ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തൽ. 

ലളിതയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ചെന്നൈയിലേക്ക് പോയ പ്രതി തിരികെ നാട്ടിലെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു പിടിയിലായത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. 2017 ഏപ്രിൽ അഞ്ച്.ആറ്  തീയതികളിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതക വിവരം പുറത്തറിയുന്നത് ഏപ്രിൽ ഒൻപതിനായിരുന്നു.

Read More

Advertisment

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: