scorecardresearch

സ്‌കൂൾ പരിസരത്ത് അപരിചിതരെ പ്രവേശിപ്പിക്കരുത്; നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല.പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല.പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
V Sivankutty

വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ ക്യാമ്പസുകളിൽ സ്‌കൂൾ സമയത്ത് അപരിചിതർക്ക് പ്രവേശനം നൽകരുതെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുമായി പുറത്തു നിന്നുള്ളവർ ഇടപെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിക്കണം.

Advertisment

പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്‌കൂളിൽ സ്ഥാപിക്കണം. തുടർച്ചയായി മൂന്ന് വർഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായുള്ള കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല.പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിജയ ശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയ ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലാണ് വിജയ ശതമാനം ഏറ്റവും കൂടുതൽ.

Read More

Kerala Schools V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: