/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
നിപ ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ ഫലം നെഗറ്റീവ്
Nipah Virus in Malappuram: മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 18 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 54 പേര് ഹൈ റിസ്കിലും 58 പേര് ലോ റിസ്കിലുമാണുള്ളത്.
മലപ്പുറം- 81, പാലക്കാട്- 25, കോഴിക്കോട്- 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്ന് വീതം പേര് എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേര് ചികിത്സയിലുണ്ട്. 2 പേര് ഐസിയുവില്‍ ചികിത്സയിലുണ്ട്.
മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്ക് പട്ടികയിലുള്ള 10 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 2087 വീടുകള്‍ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഇതുവരെ ആകെ 3868 വീടുകളാണ് സന്ദര്‍ശിച്ചത്. 87 ശതമാനം ഹൗസ് വിസിറ്റ് പൂര്‍ത്തിയാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷനില്‍ മൃഗങ്ങള്‍ ചത്തത് പ്രത്യേകമായി പരിശോധിക്കാന്‍ നിര്‍ദേശം നല്കി.
മലപ്പുറം വളാഞ്ചേരി സ്വദേശിയ്ക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. നാൽപ്പത്തിരണ്ടുകാരിയായ യുവതിയെ പനിയും ശ്വാസതടസ്സത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More
- 'ജനങ്ങളും നാടും സമാധാനം ആഗ്രഹിക്കുന്നു,' വെടിനിർത്തൽ പ്രഖ്യാപനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.