scorecardresearch

Southwest Monsoon: കാലവർഷം ആൻഡമാൻ തീരത്തെത്തി; കേരളത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ

ആൻഡമാനിൽ എത്തിയശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് കാലവർഷക്കാറ്റ് കേരളത്തിലെത്തുക. ബംഗാൾ ഉൾക്കടലിൽ ഇതിനിടെ രൂപപ്പെടാവുന്ന ന്യൂനമർദവും മറ്റ് പ്രതികൂലഘടകങ്ങളും കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കാറുണ്ട്

ആൻഡമാനിൽ എത്തിയശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് കാലവർഷക്കാറ്റ് കേരളത്തിലെത്തുക. ബംഗാൾ ഉൾക്കടലിൽ ഇതിനിടെ രൂപപ്പെടാവുന്ന ന്യൂനമർദവും മറ്റ് പ്രതികൂലഘടകങ്ങളും കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കാറുണ്ട്

author-image
WebDesk
New Update
rain

കാലവർഷം ആൻഡമാൻ തീരത്തെത്തി

South West Mansoon: കൊച്ചി: തെക്ക് പടിഞ്ഞാറൻ കാലവർഷം ചൊവ്വാഴ്ച ആൻഡമാൻ തീരം തൊട്ടു. രണ്ടു ദിവസമായി ദ്വീപുകളിൽ വ്യപകമായി മഴയാണ്. തിങ്കളാഴ്ച ചിലയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെയോടെ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Advertisment

ആൻഡമാനിൽ എത്തിയശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് കാലവർഷക്കാറ്റ് കേരളത്തിലെത്തുക. ബംഗാൾ ഉൾക്കടലിൽ ഇതിനിടെ രൂപപ്പെടാവുന്ന ന്യൂനമർദവും മറ്റ് പ്രതികൂലഘടകങ്ങളും കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കാറുണ്ട്. ദക്ഷിണാർത്ഥ ഗോളത്തിൽനിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഭൂമധ്യരേഖകടന്ന് കിഴക്കോട്ട് വീശുന്ന കാറ്റും കേരളതീരത്തേക്ക് എത്തണം. 27 -ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് നിഗമനം. ഇത് അഞ്ചു ദിവസം ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം.

രാജ്യത്ത് സാധാരണയിൽ കൂടുതൽ മഴ ജൂൺ മുതൽ സെപ്റ്റംബറർ വരെയുള്ള മൺസൂണിൽ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം ഇടവപ്പാതിക്കാലത്ത് കേരളത്തിൽ 1748.1 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ്

അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്നു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

Advertisment
Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: