/indian-express-malayalam/media/media_files/2025/05/14/ax2YePMcTjw7jFU7mhUw.jpg)
ശ്യാമിലി, ബെയ്‌ലിൻ ദാസ്
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ പൊലീസ് കേസെടുത്തു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വഞ്ചിയൂർ പൊലീസ് കേസെടുത്തത്. അതിനിടെ, അഭിഭാഷകനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. 5 മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് മർദിച്ചിരുന്നുവെന്നും സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും അഭിഭാഷക ബാർ കൗൺസിലിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ അതിക്രൂരമായി മർദിച്ചത്. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മോപ് സ്റ്റിക് കൊണ്ട് ബെയ്‌ലിൻ മർദിച്ചുവെന്നാണ് ശ്യാമിലിയുടെ പരാതി. നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയിൽ വിശദമാക്കി. അതേ,സമയം, ബെയ്‌ലിൻ ദാസിനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.