scorecardresearch

ഐവിന്റെ കൊലപാതകം; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് തുറവൂർ സ്വദേശി ഐവിൻ ജിജോയുടെ ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് തുറവൂർ സ്വദേശി ഐവിൻ ജിജോയുടെ ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്

author-image
WebDesk
New Update
Murder

ഐവിന്റെ കൊലപാതകം; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ബിഹാർ സ്വദേശികളും ഇപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരുമായ എസ്.ഐ.വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെയാണ് അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. 

Advertisment

സംഭവം അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും സി.ഐ.എസ്.എഫ്. ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ.പൊന്നി പറഞ്ഞു.ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടികൾ സ്വീകരിക്കും. കേരള പോലീസുമായി അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും സി.ഐ.എസ്.എഫ്. അറിയിച്ചു. 

അതേസമയം, പ്രതികളുടെ അറസ്റ്റ് പോലീസ് രാവിലെ രേഖപ്പെടുത്തി. അറസ്റ്റിലായ വിനയകുമാറിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോഹനനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. തെളിവുകളും മൊഴികളും ശേഖരിച്ചുവരികയാണെന്നും ഇരുവരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ആലുവ റൂറൽ എസ്.പി. എം.ഹേമലത വ്യക്തമാക്കി.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് തുറവൂർ സ്വദേശി ഐവിൻ ജിജോയുടെ ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ എറണാകുളം കാലടി തോബ്ര റോഡിലാണ് ഹോട്ടൽ ഷെഫായ ഐവിൻ ജിജോയും സിഐഎസ്എഫ്  ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥർ ഐവിനെ കാർ ഇടിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ യുവാവ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റിൽ അകപ്പെട്ടു. വാഹനം നിർത്താത്തെ ഐവിനുമായി ഉദ്യോഗസ്ഥർ ഒരു കിലോമീറ്റർ സഞ്ചരിച്ചു. ഒടുവിൽ നായത്തോടുള്ള ഇടവഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടാണ് പ്രതികളിൽ ഒരാളെ പിടിച്ചത്.

Advertisment

ഐവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളുമായി തർക്കിക്കുന്ന വീഡിയോ ഐവിൻ സ്വന്തം മൊബൈലിൽ പകർത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

Read More

Cisf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: