scorecardresearch

എല്ലിന്റെ ഒരുഭാഗം വഴിത്തിരിവായി; 15 വർഷങ്ങൾക്ക് ശേഷം രേഷ്മ കൊലക്കേസിൽ പ്രതി പിടിയിൽ

2010 ജൂൺ ആറിനാണ് രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി പതിനേഴുകാരി എം സി രേഷ്മയെ കാണാതാവുന്നത്

2010 ജൂൺ ആറിനാണ് രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി പതിനേഴുകാരി എം സി രേഷ്മയെ കാണാതാവുന്നത്

author-image
WebDesk
New Update
reshma murder

പ്രതി ബിജു പൗലോസ്, കൊല്ലപ്പെട്ട രേഷ്മ

Reshma Murder Case: കാസർകോട്: പതിനഞ്ച് വർഷത്തെ അന്വേഷണത്തിനൊടുവിൽ കാസർകോട് രേഷ്മ കൊലക്കേസിൽ പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസാണ് കേസിൽ പിടിയിലായത്. 2010 ജൂൺ ആറിനാണ് രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി എം സി രേഷ്മ (17)-നെ കാണാതാവുന്നത്. 

Advertisment

രേഷ്മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴി നൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നു നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

ടി.ടി.സി പഠനത്തിന് എത്തി, ഒടുവിൽ മരണത്തിലേക്ക്

2010 ജൂണിൽ പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് പിതാവ് എം സി രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തു. 2022 വരെ കേസ് തുടർന്നു. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.

Advertisment

കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. 2024 ഡിസംബർ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

2021ൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കേരള പട്ടിക ജാതി സമാജം കുടുംബത്തോടൊപ്പം ചേർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.



കൊലപാതക കാരണം എന്തെന്ന് ക്രൈം ബ്രാഞ്ച് ഐജി പി.പ്രകാശ് മാധ്യമങ്ങളെ കണ്ട ശേഷം ആയിരിക്കും വിശദീകരിക്കുക. 15 വർഷത്തിനുശേഷം ഡിഎൻഎ പരിശോധനയിലൂടെ കേസ് തെളിയിച്ചത് ക്രൈംബ്രാഞ്ചിന് വലിയ നേട്ടം ആയിരിക്കുകയാണ്. 

Read More

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: