/indian-express-malayalam/media/media_files/uploads/2017/04/g-sudhakaran.jpg)
ജി.സുധാകരൻ
Case filed against G Sudhakaran for alleged postal vote manipulation: ആലപ്പുഴ: തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരന്റെ വിവാദ പ്രസംഗത്തിൽ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന് നിയമ ഉപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി. തെളിവ് ശേഖരണത്തിനു ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാവുകയുള്ളൂ. അതേസമയം, ജി സുധാകരൻ താമസം വീട്ടിൽ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകളക്ടർ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴയിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുൾപ്പെടെയുള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റിയുള്ള ജി സുധാകരന്റെ വെളിപ്പെടുത്തൽ.
1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി കെ.വി.ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റിയുടെ സെക്രട്ടറി ജി സുധാകരൻ ആയിരുന്നു. അന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് താൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്ന് വിജയിച്ചത്.
ജി.സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ തന്റെ പ്രസ്താവന തിരുത്തി സുധാകരൻ രംഗത്തെത്തിയിരുന്നു. തപാൽ വോട്ടുകൾ തിരുത്തിയിട്ടില്ലെന്നും ഭാവനലേശം കൂടി പോയതാണെന്നുമാണ് ജി.സുധാകരൻ പിന്നീട് പറഞ്ഞത്. അതേസമയം, ജി.സുധാകരനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത പോലീസ് നടപടി ശരിയായില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ പ്രതികരിച്ചു.
Read More
- മലക്കം മറിഞ്ഞ് ജി.സുധാകരൻ; തപാൽ വോട്ടുകൾ തിരുത്തിയില്ലെന്ന് വിശദീകരണം
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്
- ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; ബെയ്ലിൻ ദാസിന് ജാമ്യമില്ല
- കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്‌തു
- സംസ്ഥാനത്ത് കോളറ ബാധിച്ച് വീണ്ടും മരണം, ആലപ്പുഴയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു
- 16 കോച്ച്, 530 അധികം സീറ്റ്; മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സർവീസ് മേയ് 22 ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us