/indian-express-malayalam/media/media_files/2025/05/18/kh74i9yT70vOr4wK0GfX.jpg)
കോഴിക്കോട് വൻ തീപിടുത്തം
Kozhikode Fire Accident: കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപിടുത്തം. നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ തുണിക്കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ചയും സ്‌കൂൾ തുറക്കുന്ന സമയവുമായിരുന്നതിനാൽ നിരവധിപേർ കടകളിലുണ്ടായിരുന്നു. ഇവരെ വേഗം ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്‌റ്റൈൽസിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകൾ കത്തി താഴേക്ക് വീണു. സമീപത്ത് നിരവധി ടെക്സ്റ്റയിൽസ് മൊത്തവ്യാപാര കടകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കും തീ പടർന്നിട്ടുണ്ട്. നഗരം മുഴുവൻ പുക പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വെള്ളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത എന്നിവടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, ഫയർഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നാണ് കച്ചവടക്കാർ ആരോപിക്കുന്നത്. ഫയർഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ കത്തുകയാണ്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. ഉളളിൽ തീ പടർന്നുപിടിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.
അതേസമയം,തീപിടുത്തത്തെ തുടർന്ന് നഗരം രൂക്ഷ ഗതാഗതക്കുരുക്കിലാണ്. നഗരത്തിലേക്കുളള യാത്ര കഴിവതും ഒഴിവാക്കണമെന്ന് പൊലീസ് നിർദേശമുണ്ട്.കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ളതാണ് തീപിടുത്തം ഉണ്ടായ കെട്ടിടം. ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
Read More
- ശശി തരൂരിന് പിന്തുണയുമായി ലീഗ്; വിഷയത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ
- തപാൽ വോട്ട് പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് ജി. സുധാകരൻ; സജി ചെറിയാന് പരോക്ഷ വിമർശനം
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത
- ഇഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കുറ്റപത്രം
- മെസി വരും; സ്പോൺസർ പണമടച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും കായിക മന്ത്രി
- എല്ലിന്റെ ഒരുഭാഗം വഴിത്തിരിവായി; 15 വർഷങ്ങൾക്ക് ശേഷം രേഷ്മ കൊലക്കേസിൽ പ്രതി പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.