scorecardresearch

ദളിത് സ്ത്രീയെ പൊലീസ് സ്‌റ്റേഷനിൽ അപമാനിച്ച സംഭവം; എസ്.ഐയ്ക്ക് സസ്‌പെഷൻ

ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23- നാണ് പേരൂർക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23- നാണ് പേരൂർക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bindu victim

പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ. പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്

Police Atrocity inThiruvananthapuram: തിരുവനന്തപുരം : ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ എസ്.ഐ.യ്ക്ക് സസ്‌പെൻഷൻ. പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ. പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എ.സി.പിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. 

Advertisment

ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 23- നാണ് പേരൂർക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്‌ഐയും സംഘവും  ദളിത് സ്ത്രീയോട് നീതി കാട്ടിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

അമ്പലമുക്ക് സ്വദേശിയാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസിൽ മോഷണത്തിന് പരാതി നൽകിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനിൽ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനിൽക്കെ  പേരൂർക്കട പൊലീസ് ബിന്ദുവിനെ രാത്രിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.  കുടിക്കാൻ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടിൽനിന്ന് തന്നെ സ്വർണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു. 

Advertisment

സംഭവത്തിൽ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെയും അവഗണന നേരിട്ടെന്ന് ബിന്ദു പറയുന്നു. പരാതി നൽകാൻ പോയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. 

അതേസമയം, പരാതിക്കാരിയെ അവഹേളിച്ചിട്ടില്ലെന്ന് പി.ശശി പറഞ്ഞു. പരാതി ഗൗരവത്തോടെയാണ് കണ്ടത്. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിക്കുകയാണ് താൻ ചെയ്തതെന്നും പി.ശശി പറഞ്ഞു. 

Read More

Thiruvananthapuram Police Atrocity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: