/indian-express-malayalam/media/media_files/uploads/2020/10/outSecretariat-amp.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരം ആരംഭിക്കാൻ തീരുമാനം. ശമ്പളം അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നത്.
ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഇത്തരത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടിയുണ്ടാവാൻ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നത്.
നാളെ രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്കും ജില്ലാ ട്രഷറിക്കും സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിലായിരിക്കും അനിശ്ചികാല നിരാഹാര സത്യാഗ്രഹം നടത്തുകയെന്നും എല്ലാ ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ എംഎസ് ഇര്‍ഷാദ് പറഞ്ഞു.
അതേ സമയം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ വിഷയത്തിൽ വലിയ പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നത്. കേന്ദ്രത്തിൽ നിന്നും 4000 കോടി രൂപ അനുവദിക്കപ്പെട്ടതോടെ ഈ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകാമെന്ന ആത്മവിശ്വാസത്തിലായിരുന്നു സർക്കാർ. നിലവിലെ സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം രണ്ട് ഘട്ടമായി നൽകാനും സർക്കാർ ആലോചിക്കുന്നു എന്നാണ് വിവരം. എന്നാൽ ഇത് സമര രംഗത്തേക്കിറങ്ങുന്ന ജീവനക്കാർ അംഗീകരിക്കാൻ വഴിയില്ല.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.