/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
നട തുറക്കുമെങ്കിലും പ്രത്യേക പൂജകൾ ഇന്നില്ല.ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമയേയും വൈഷ്ണവിയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാകും ക്ഷേത്ര നടകൾ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബർ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും.
Read More
- അതിശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച് അലർട്ട്,പത്തിടത്ത് യെല്ലോ അലർട്ട്
- ദിവ്യ ഭീഷണിപ്പെടുത്തി;പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us