/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ്ങും തുടരും
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.
ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെയും വരുന്ന ഭക്തർക്ക് കഴിഞ്ഞ വർഷം ദർശനം ഉറപ്പാക്കിയിരുന്നു. 2024-25 മണ്ഡല മകര വിളക്ക് കാലത്തും വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്നവർക്കും രജിസ്ട്രേഷൻ നടത്താതെ വരുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്‌പോട്ട് ബുക്കിങ് വിവാദത്തിൽ ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Read More
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
- രണ്ടിടത്ത് ഓറഞ്ച് അലർട്ട്,ആറിടത്ത് യെല്ലോ അലർട്ട്:സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
- കേരള തീരത്ത് റെഡ് അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യത
- ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ കേസെടുക്കാവുന്ന കുറ്റങ്ങൾ: ഹൈക്കോടതി
- കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് നാളെ മുതൽ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മെമ്മറി കാർഡിന്റെ അനധികൃത പരിശോധന: അതിജീവിതയുടെ ഉപഹർജി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.