/indian-express-malayalam/media/media_files/uploads/2017/02/bevco.jpg)
818 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്
തിരുവനന്തപുരം: ഇക്കൊല്ലവും ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. ഓണക്കാലത്ത് കേരളത്തിൽ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുൻവർഷം സമാന കാലയളവിൽ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകൾ പുറത്തുവന്നതോടെയാണ് മദ്യവിൽപ്പന വീണ്ടും റെക്കോർഡിട്ടത്. ഈ മാസം ആറുമുതൽ 17 വരെയുള്ള കണക്കാണിത്.
കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുൻപുള്ള ഒൻപത് ദിവസത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് മദ്യവിൽപ്പനയിൽ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുൻവർഷം സമാന കാലയളവിൽ 715 കോടിയായിരുന്നു. എന്നാൽ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകൾ കൂടി പുറത്തുവന്നതോടെ മുൻവർഷത്തെ മദ്യവിൽപ്പന കണക്കുകൾ മറികടക്കുകയായിരുന്നു.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ 9 കോടിയുടെ വർധനയാണ് മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. തിരുവോണത്തിന് അവധിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള ദിവസമായ അവിട്ടത്തിന് ഉണ്ടായ റെക്കോർഡ് മദ്യവിൽപ്പനയാണ് മൊത്തത്തിൽ പ്രതിഫലിച്ചത്.
Read More
- നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങും
- അർജുനായുള്ള തിരച്ചിൽ;ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി; നിർണായക യോഗം ഇന്ന്
- ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ആവേശപ്പോരിനൊരുങ്ങി പള്ളിയോടങ്ങൾ
- നിപ; മലപ്പുറത്ത് മൂന്നു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 255 പേർ
- വയനാട് ദുരന്തം; മെമ്മോറാണ്ടം തയ്യാറാക്കിയതിൽ വലിയ അപാകത: വിഡി സതീശൻ
- പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.