scorecardresearch

നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങും

ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. നിയമസഭ വിളിക്കുന്നത് സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി

ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. നിയമസഭ വിളിക്കുന്നത് സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി

author-image
WebDesk
New Update
Opposition, Kerala Assembly, Pinarayi Vijayan, Chief Minister, Edathala Police Atrocity

ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ  സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി. മെമ്മോറാണ്ടത്തിലെ വിവരങ്ങൾ റവന്യു മന്ത്രി കെ രാജൻ യോഗത്തിൽ വിശദീകരിച്ചു.

Advertisment

ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക.  പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും. ക്രിമിനൽ കോടതികളിൽ അനുവദിച്ചിട്ടുള്ള 16 തസ്തികകൾ പരിവർത്തനം ചെയ്യും.  

ഫാമിലി ബജറ്റ് സർവ്വേ നടത്താനും യോഗം തീരുമാനിച്ചു. 1948-ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട്  പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനാണ് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തുന്നത്. 2023-24 അടിസ്ഥാന വർഷം കണക്കാക്കി  എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സർവ്വേ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും. 

ആലുവ മുനിസിപ്പാലിറ്റിയിൽ നാഷണൽ ആയുഷ് മിഷൻറെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്‌പെൻസറി ആരംഭിക്കാനും തീരുമാനിച്ചു. കരകൗശല വികസന കോർപ്പറേഷൻ കേരള ലിമിറ്റഡിൽ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും. കോഴിക്കോട് സൈബർപാർക്കിനോട് ചെർന്ന് കിടക്കുന്ന 20 സെൻറ് സ്ഥലം സൈബർപാർക്കിനായി ഏറ്റെടുക്കാൻ ഭരണാനുമതി നൽകി. 

Advertisment

അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്‌പോയിൽ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകും. ഈ അനുമതി നൽകിയതിന് പൊതു താൽപര്യം മുൻനിർത്തി സാധൂകരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിർമ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയിൽ  റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ ഇളവ് നൽകും.

Read More

Niyama Sabha Kerala Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: