/indian-express-malayalam/media/media_files/I7Djc344u6t1cxCB7dA7.jpg)
കെ രാജൻ
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി രണ്ട് ദിവസം കൂടി തെരച്ചിൽ തുടരുമെന്ന് മന്ത്രി കെ രാജൻ. ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുതെന്നും കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 379 പേർക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം കൊടുത്തു. ബാക്കിയുള്ളവർക്ക് വൈകാതെ നൽകുമെന്നും മന്ത്രി അറിയിച്ചു.
പിന്തുടർച്ചാ സർട്ടിഫിക്കറ്റിനായുള്ള ചട്ടങ്ങളിൽ ഇളവ് കിട്ടും. ഉത്തരവ് ഇന്നു തന്നെ കിട്ടും. ഡിഎൻഎ ക്രോസ് മാച്ച് തുടങ്ങിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് പ്രദേശത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 495 കുടുംബങ്ങൾ മാത്രമേ ക്യാമ്പിൽ ഇപ്പോൾ ഉള്ളൂ. 1350 പേര് മാത്രമാണ് ക്യാമ്പിലുള്ളതെന്നും ക്യാമ്പുകളിലുള്ളവരുടെ എണ്ണം പതിയെ കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം,വയനാട്ടിലെ ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിതർക്ക് സൗജന്യ താമസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പറഞ്ഞു. വാടക വീട് എടുക്കുന്നവർക്ക് സർക്കാർ സഹായം നൽകും. പ്രതിമാസം 6000 രൂപ വീട്ടു വാടകയായി നൽകും. ബന്ധുവീടുകളിൽ താമസിക്കുന്നവർക്കും ഈ ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക ലഭിക്കില്ല. മുഴുവനായി സ്‌പോൺസർഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്‌പോൺസർഷിപ്പ് നൽകുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
- പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെതിരെ പരാതിയില്ലെന്ന് ഭാര്യ
- പാലക്കാട് സ്ഥാനാര്ത്ഥിയെക്കുറിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ല: കെ.മുരളീധരൻ
- സംസ്ഥാനത്ത് മഴ കനക്കും, 12 ജില്ലകളിൽ മുന്നറിയിപ്പ്
- അർജുനായി ഇന്നും തിരച്ചിൽ, ഈശ്വർ മാൽപെയ്ക്കൊപ്പം നാവിക സേനയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us