scorecardresearch

ശശി തരൂരിന് കോൺഗ്രസ് പരിഗണ നൽകുന്നുണ്ട്- രമേശ് ചെന്നിത്തല

സംസ്ഥാനത്ത് കോൺഗ്രസിൽ നേതൃനിരയുടെ അഭാവമുണ്ടെന്ന് ശശി തരൂർ ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം' ത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നേതാക്കളുടെ പ്രതികരണം

സംസ്ഥാനത്ത് കോൺഗ്രസിൽ നേതൃനിരയുടെ അഭാവമുണ്ടെന്ന് ശശി തരൂർ ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം' ത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നേതാക്കളുടെ പ്രതികരണം

author-image
WebDesk
New Update
Ramesh Chennithala, Chennithala

കൊച്ചി: ശശി തരൂർ, ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനം ത്തിന് നൽകിയ അഭിമുഖത്തിന് പിന്നാലെ കരുതലോടെ പ്രതികരിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് കോൺഗ്രസിൽ നേതൃനിരയുടെ അഭാവമുണ്ടെന്ന് അഭിമുഖത്തിൽ തരൂർ  വ്യക്തമാക്കിയിരുന്നു. എന്നാൽ തരൂരിന്റെ വാദങ്ങളിൽ കരുതലോടെയാണ് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

Advertisment

രാഹുൽ ഗാന്ധിയെ കാണുന്നതിന് മുമ്പാണ് തരൂർ അഭിമുഖം നൽകിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അഭിമുഖം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ല. കോൺഗ്രസിൽ ചേരണമെന്ന് അദ്ദേഹത്തോടെ താൻ ആവശ്യപ്പെട്ടുവെന്നത് ശരിയാണ്. താൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണ് അതെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

"ശശി തരൂരിന് പരിഗണന നൽകുന്നത് കൊണ്ടാണ് നാലു തവണ എംപി, കേന്ദ്രമന്ത്രി, കോൺഗ്രസ് വർക്കിങ് കമ്മറ്റിയംഗം എന്നീ സ്ഥാനങ്ങൾ നൽകിയത്"- ചെന്നിത്തല വ്യക്തമാക്കി. 

ശശി തരൂരിന് പാർട്ടിയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. "ശശി തരൂരിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. ആരും പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ല. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക". -കെ മുരളീധരൻ പറഞ്ഞു.

അതേസമയം, തരൂരിൻറ അഭിമുഖത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

കഠിനാധ്വാനം ചെയ്തില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയം നേരിടുമെന്ന്  വർത്തമാനം പോഡ്കാസ്റ്റ് പരിപാടിയിൽ ശശി തരൂർ വ്യക്തമാക്കിയിരുന്നു. അടിസ്ഥാന വോട്ടുകൾ കൊണ്ട് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്നും പുതിയ വോട്ടർമാരെ ആകർഷിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി.

Read More

Shashi Tharoor MP Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: