/indian-express-malayalam/media/media_files/2025/02/21/nRCDIGU9Kel6f5rsQzJ4.jpg)
ശാലിനി , മനീഷ് , ശകുന്തള അഗര്‍വാള്‍
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയതിയതില്‍ ദുരൂഹതകള്‍ നീങ്ങുന്നു. മൂന്ന് പേരും തൂങ്ങിമരിച്ചതാണെന്നണ് വിവരം.
തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍, സഹോദരി ശാലിനി വിജയ് എന്നിവരെ കാക്കനാട് ടി.വി. സെന്ററിനു സമീപത്തെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അവധി കഴിഞ്ഞും മനീഷ് ഓഫീസിലേക്ക് എത്താതിരിക്കുകയും ഫോണ്‍കോളുകള്‍ക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സഹപ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്നിടത്തേക്ക് അന്വേഷിച്ചെത്തിയത്. പിന്നാലെ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വെള്ള പുതപ്പിച്ച് ചുറ്റും പൂക്കള്‍ വിതറിയ നിലയിലാണ് എണ്‍പത് വയസുകാരിയായ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടന്നിരുന്നത്. തലയുടെ ഭാഗത്തായി മൂന്നുപേരും ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോയും വെച്ചിരുന്നു. അടുത്ത മുറികളിലായി തൂങ്ങിമരിച്ച നിലയിലാണ് മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങളുണ്ടായിരുന്നത്. തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2006ല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി.ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ആദ്യം പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സി.ബി.ഐ. ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്. ഇതാണോ ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പരിശോധിക്കുകയാണ്.
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.