scorecardresearch

ശശി തരൂർ അനാഥമാകില്ല;പിന്തുണയുമായി സിപിഎം

ഇടതുപക്ഷം പറഞ്ഞ് കാര്യങ്ങൾ ശശി തരൂർ ആവർത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞപ്പോൾ തരൂർ ഒരിക്കലും അനാഥമാകില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്

ഇടതുപക്ഷം പറഞ്ഞ് കാര്യങ്ങൾ ശശി തരൂർ ആവർത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞപ്പോൾ തരൂർ ഒരിക്കലും അനാഥമാകില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
MV Govindan, CPM

എംവി ഗോവിന്ദൻ

കൊച്ചി: ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം'ത്തിൽ ശശി തരൂർ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ കേരളത്തിൽ  രാഷ്ട്രീയ കൊടുങ്കാറ്റ്. തരൂരിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൻമാർ ഇതിനോടകം രംഗത്തെത്തി.ഇടതുപക്ഷം പറഞ്ഞ് കാര്യങ്ങൾ ശശി തരൂർ ആവർത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞപ്പോൾ തരൂർ ഒരിക്കലും അനാഥമാകില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. 

Advertisment

ഇടതുപക്ഷം മുമ്പ് പറഞ്ഞ് കാര്യങ്ങളാണ് ശശി തരൂർ ഇപ്പോൾ പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ  ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന രീതിയിൽ നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.ഇടതുപക്ഷം മുൻപ് പറഞ്ഞ കാര്യങ്ങൾ, ശശി തരൂരിനും പറയേണ്ടി വന്നു- എംവി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് വിട്ടാൽ തരൂർ അനാഥമാകില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് വ്യക്തമാക്കി.തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. സത്യം വിളിച്ചുപറഞ്ഞതിനാണ് തരൂരിനെ ചിലർ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് മുതിർന്ന് സിപിഎം നേതാവ് ഇപി ജയരാജൻ വ്യക്തമാക്കി.

Advertisment

ശശി തരൂരിന്റേത് കോൺഗ്രസിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് പ്രൊഫ. കെവി തോമസ് പ്രതികരിച്ചു. പോകുന്നവർ പോകട്ടെ എന്ന നിലപാട് പാർടിക്ക് ദോഷം ചെയ്യും. തരൂർ കോൺഗ്രസ് വിടരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. 

എൽഡിഎഫ് പ്രവേശനത്തെ കുറിച്ച് മുന്നണി ആലോചിക്കട്ടെയെന്നും തരൂരിന് പിണറായി വിജയനുമായുള്ളത് നല്ല ബന്ധമാണെന്നും കെവി തോമസ് പറയുന്നു. തരൂർ ഒരിക്കലും ബിജെപിയിലേക്ക് പോകരുത്. ആര് നേതൃത്വത്തിൽ വന്നാലും കോൺഗ്രസ് ഇനി കേരളത്തിൽ തിരിച്ചു വരില്ല. കോൺഗ്രസിലെ പുതുതലമുറയുടെ മനോഭാവം ശരിയല്ലെന്നും കെവി തോമസ് പ്രതികരിച്ചു.

കഠിനാധ്വാനം ചെയ്തില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയം നേരിടുമെന്ന് ശശി തരൂർ ഐഇ മലയാളം' വർത്തമാനം' പരിപാടിയിൽ വ്യക്തമാക്കുന്നു.അടിസ്ഥാന വോട്ടുകൾ കൊണ്ട് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്നും പുതിയ വോട്ടർമാരെ ആകർഷിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി. 

Read More

Cpm Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: