/indian-express-malayalam/media/media_files/uploads/2021/10/Ganja.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ഭക്ഷ്യവസ്തുവെന്ന് വ്യാജേന തപാൽ മാർഗം കടത്തിയ കഞ്ചാവ് കൈയ്യോടെ പൊക്കി കസ്റ്റംസ്. ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാർസലിൽ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റംസ് പിടികൂടി. എറണാകുളം കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫ് (37) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തായലൻഡിൽ നിന്നും കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിൽ ഹൈബ്രിഡ് കഞ്ചാവടങ്ങിയ പാർസൽ എത്തിയത്. പാർസൽ അയച്ച വിലാസത്തിലേക്ക് ഡമ്മി പാർസൽ അയച്ചാണ് കസ്റ്റംസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും പിടികൂടി.
സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് വഴിയുളള ഏറ്റവും വലിയ ലഹരി കടത്താണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. കോണ്‍ഫ്ലേക്ക്സ് പാക്കുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.രാജ്യത്ത് തപാൽ മാർഗമുള്ള കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ കടത്ത് വർധിച്ചുവരികയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More
- കാക്കനാട് ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മൂന്ന് പേരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
- ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; ഇൻവെസ്റ്റ് കേരള സമാപിച്ചു
- പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
- പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; കൊല്ലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം
- ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേർ മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.