/indian-express-malayalam/media/media_files/ENTXI9zqxqckJoBVEKxw.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.മഴയക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ സജീവമായത്. ഈ മാസം 31 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
Read More
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന് കേരളം, മുഖ്യമന്ത്രിക്ക് കത്ത്
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us