scorecardresearch

Kerala Rain: മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ മുതൽ മഴ കുറയും

Kerala Rain Updates: മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്

Kerala Rain Updates: മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rain, Kerala Weather

Kerala Rains New Updates

Kerala Rains New Updates: കൊച്ചി: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നും വെള്ളിയാഴ്ച മുതൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു.വ്യാഴാഴ്ച കാറ്റിന്റെ ദിശ മധ്യ-തെക്കൻ കേരളത്തിലായതിനാൽ ഈ മേഖലയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Advertisment

Also Read :സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ആനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം; റെഡ് അലർട്ട്

മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ ഒന്നാം തീയതി കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം തീയതിയും നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. മൂന്നാം തീയതി കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ നിർദേശം

മഴയുടെ ലഭ്യത 64.4 മുതൽ 124.4 മില്ലി മീറ്റർ വരെയാകുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക. യെല്ലോ അലർട്ട് നൽകി കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ, അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച ജാഗരൂകയാരിക്കണം. 

അനാവശ്യ യാത്രകൾ ഒഴിവാക്കണം

ഇന്ന് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ പരാമവധി അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

Also Read: കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

കനത്ത മഴയിൽ കോട്ടയത്ത് ഒരുമരണം റിപ്പോർട്ട് ചെയ്തു. കൊല്ലാട് പാടത്ത് മീൻ പിടിക്കാൻ പോയ യുവാവാണ് മരിച്ചത്.പാറത്തോട്ടിൽ പാലം മുറിച്ചുകടക്കുന്നതിനിടയിൽ പുഴയിൽ വീണ് കർഷകൻ മരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടമാണ് മഴയിൽ റിപ്പോർട്ട് ചെയ്തത്. 

Read More

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: