/indian-express-malayalam/media/media_files/2025/06/23/pv-anvar-2025-06-23-12-24-08.jpg)
കരുത്തുകാട്ടി പി.വി. അൻവർ
Nilambur By Election Result 2025: മലപ്പുറം: നിലമ്പൂരിൽ നിർണായക ശക്തിയായി അൻവർ. വോട്ടെണ്ണലിൻറെ ഒരു ഘട്ടത്തിലും യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിന്നോട്ട് പോയില്ലെങ്കിലും യു.ഡി.എഫിൻറെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ അൻവറിന് സാധിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ക്രമാനുഗതമായി ലീഡുയർത്തിയപ്പോൾ സമാനമായി മറുവശത്ത് പി വി അൻവർ വോട്ടുയർത്തുകയായിരുന്നു.
Also Read: 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ പിവി അൻവർ ശക്തമായ സാന്നിധ്യമായി. ഒന്നാം റൗണ്ടിൽ ആര്യാടൻ ഷൗക്കത്ത് 3614 വോട്ടുകൾ നേടി. എം സ്വരാജ് - 3195 വോട്ടും നേടി. പി വി അൻവർ ഒന്നാം റൗണ്ടിൽ 1588 വോട്ടുകളായിരുന്നു കരസ്ഥമാക്കിയത്.
നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിപ്പോൾ 5539 വോട്ടുകളായിരുന്നു അൻവറിന്റെ പെട്ടിയിൽ വീണത്. ഈ സമയത്ത് എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 2286 വോട്ടുകൾ മാത്രമായിരുന്നു.
ഒൻപതാം റൗണ്ട് എണ്ണിപ്പൂർത്തിയാക്കുമ്പോൾ പി വി അൻവർ സ്വന്തം അക്കൗണ്ടിൽ പതിനായിരം വോട്ടുകൾ ചേർത്തു. പതിനഞ്ചാം റൗണ്ടിലെത്തുമ്പോൾ പിവി അൻവറിന്റെ വോട്ടുകൾ 15,696 എന്ന നിലയിൽ എത്തിയിരുന്നു. വോട്ടണ്ണൽ പൂർത്തിയാക്കുമ്പോൾ പി വി അൻവർ 19946 വോട്ടാണ് സ്വന്തമാക്കിയത്.
കിട്ടിയത് പിണറായിസത്തിനെതിരെയുള്ള വോട്ടെന്ന് അൻവർ
ഭരണവിരുദ്ധ വികാര വോട്ടുകൾ അൻവറിനും ഷൗക്കത്തിനുമായി വിഭജിച്ചുപോയെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം എൽ.ഡി.എഫ് വോട്ടിലും വിള്ളൽ വീഴ്ത്താൻ അൻവറിന് കഴിഞ്ഞു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ സ്വരാജ് പിന്നിൽ പോയിടങ്ങളിലും അൻവറിന് കൃത്യമായ വോട്ട് ഉയർത്താൻ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
Also Read:നിലമ്പൂരിൽ ഷൗക്കത്ത്: ലീഡ് 10,000 കടന്നു
കേരളത്തിലെ തൊഴിലാളികളും പാർട്ടി സഖാക്കളും സി.പി.എമ്മിനെ കൈവിട്ടെന്ന് പി.വി. അൻവർ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എങ്ങനെ വർഗീയത പറഞ്ഞ് വോട്ടുനേടാമെന്നാണ് പിണറായി വിജയൻ ശ്രമിച്ചത്. കേരളത്തെ കലാപഭൂമിയാക്കി മാറ്റി വീണ്ടും അധികാരത്തിലെത്താനാണ് പിണറായി വിജയൻ ശ്രമിച്ചത്.പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എൽഡിഎഫ് വോട്ടാണെന്നും അൻവർ പറഞ്ഞു.
യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.നിലമ്പൂരിൽ 40000 ഭൂരിപക്ഷം ഉണ്ടാക്കികൊടുക്കും എന്നാണ് യുഡിഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവർ കേട്ടില്ല. 10000 യുഡിഫ് വോട്ട് സ്വരാജിന് പോയി. യുഡിഫ് നേതാക്കളുമായി ഇനിയും സംസാരിക്കും. പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്. തനിക്കും ഷൗക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അൻവർ പറഞ്ഞു.
Also Read:ഇടതുകോട്ടയിൽ വൻ പ്രഹരം; സ്വന്തം ബൂത്തിലും സ്വരാജ് പിന്നിൽ
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ 2016ലും 2021ലും നിലമ്പൂരിൽ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.71 ആയിരുന്നു.
Also Read:നിലമ്പൂരിൽ ആര്യാടൻ തേരോട്ടം; ഇടതുകോട്ടയിലും യു.ഡി.എഫ് മുന്നേറ്റം
എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംങ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്ററാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.
Read More
നിലമ്പൂരിൽ ആദ്യ റൗണ്ടുകളിൽ അൻവർ നേടിയത് 14 ശതമാനം വോട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.