scorecardresearch

Nilambur By Election Result: ഇടതുകോട്ടയിൽ വൻ പ്രഹരം; സ്വന്തം ബൂത്തിലും സ്വരാജ് പിന്നിൽ

Nilambur By Election Result:എം.സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലും കരുളായും പരമ്പരാഗതമായി എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. എന്നാൽ ഈ രണ്ട് പഞ്ചായത്തുകളിലും എൽ.ഡി.എഫ്. പിന്നിൽപോയി

Nilambur By Election Result:എം.സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലും കരുളായും പരമ്പരാഗതമായി എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. എന്നാൽ ഈ രണ്ട് പഞ്ചായത്തുകളിലും എൽ.ഡി.എഫ്. പിന്നിൽപോയി

author-image
WebDesk
New Update
M Swaraj, CPM

എം.സ്വരാജ്

Nilambur By Election Result: മലപ്പുറം: ഇടതുമുന്നണിയ്ക്ക് വൻ പ്രഹരമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ്. മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ചത്. നിലമ്പൂരിൽ ജനിച്ചുവളർന്ന എം.സ്വരാജിനെ തന്നെ കളത്തിലിറക്കിയതിലൂടെ പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൽ.ഡി.എഫ്. ക്യാമ്പ് ശ്രമിച്ചത്. എന്നാൽ, സ്വന്തം ബൂത്തിൽപോലും സ്വരാജ് പിന്നിലായത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. 

Also Read:നിലമ്പൂരിൽ ഷൗക്കത്ത്: ലീഡ് 10,000 കടന്നു

Advertisment

വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിൻറെയും, ഡിസിസി പ്രസിഡൻറ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. 

ശക്തികേന്ദ്രങ്ങൾ കൈവിട്ടു

എം.സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലും കരുളായും പരമ്പരാഗതമായി എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. എന്നാൽ ഈ രണ്ട് പഞ്ചായത്തുകളിലും എൽ.ഡി.എഫ്. പിന്നിൽപോയി. എൻ.സ്വരാജിന്റെ വീടിരിക്കുന്ന നിലമ്പൂർ നഗരസഭയിലെ ബൂത്തിലും 40 വോട്ടുകൾക്ക് ഇടതുസ്ഥാനാർഥി പിന്നിൽ പോയി. 

കഴിഞ്ഞ തവണ 506 വോട്ടിന് എൽ ഡി എഫ് ലീഡ് ചെയ്ത പഞ്ചായത്തായിരുന്നു പോത്തുകല്ല്. പഞ്ചായത്ത് ഭരിക്കുന്നത് എൽ ഡി എഫ് ആണ്. വഴിക്കടവിൽ മാത്രമാണ് യു ഡി എഫിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തത്. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി.

Advertisment

മൂത്തേടം പഞ്ചായത്ത്, വഴിക്കടവ് പഞ്ചായത്ത്, എം സ്വരാജിൻ്റെയും ഡി സി സി പ്രസിഡൻ്റ് വി എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സി പി എം സ്വാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചു എന്നതാണ് ശ്രദ്ധേയം. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും യു ഡി എഫിന് ലീഡ് ലഭിച്ചു.

Also Read:നിലമ്പൂരിൽ ആര്യാടൻ തേരോട്ടം; ഇടതുകോട്ടയിലും യു.ഡി.എഫ് മുന്നേറ്റം

മുഖ്യമന്ത്രി പിണറായി വിജയൻ നാലുതവണയാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ നിരവധി തവണ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിരുന്നു. സംസ്ഥാന മന്ത്രിമാരും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും നിലമ്പൂരിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എന്നിട്ടും വോട്ടുകളിലെ ചോർച്ച എൽ.ഡി.എഫ് ക്യാമ്പിനെ അലട്ടുന്നുണ്ട്. 

Also Read:നിലമ്പൂരിൽ ആദ്യ റൗണ്ടുകളിൽ അൻവർ നേടിയത് 14 ശതമാനം വോട്ട്

നേരത്തെ രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നത്. പരാജയം ഉണ്ടായാലും നേരിയ വോട്ടിന്റെ പരാജയമാണ് സി.പി.എം വിലയിരുത്തിയത്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടും സിറ്റിംങ് സീറ്റിലെ പരാജയം എൽ.ഡി.എഫിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. 

പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായില്ല:എം.സ്വരാജ്

നിലമ്പൂര്‍ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 

പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി. ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല.

Also Read:'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്

വിജയിയായ ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനം അറിയിക്കുകയാണ്. ഇനി കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് ആശംസിക്കുകയാണ്. ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് എല്ലായിപ്പോഴും ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിച്ചത്.

യു.ഡി.എഫ്. തേരോട്ടം

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്. തേരോട്ടം. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക് പ്രവേശിക്കുന്നത്. ആകെ പോൾ ചെയ്ത വോട്ടിൽ ആര്യാടൻ ഷൗക്കത്ത് 76493 വോട്ടുകളാണ് നേടിയത് . എൽ.ഡി.എഫ്.സ്ഥാനാർഥി എം സ്വരാജിന് സമാഹരിക്കാനായത് 65061 വോട്ടുകൾ മാത്രമാണ്. 

ബി.ജെ.പി. സ്ഥാനാർഥി മോഹൻ ജോർജ്ജിന് കാര്യമായ സ്വാധീനം ചെലുത്താനായില്ല.8706 വോട്ടുകൾ മാത്രമാണ് ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് സമാഹരിക്കാനായത്.  എന്നാൽ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ. പി.വി. അൻവർ 19946 വോട്ടുകൾ നേടി മത്സരത്തിൽ നിർണായക ഘടകമായി. 

Read More

നിലമ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആശങ്കയിൽ യു.ഡി.എഫ്, നിലഭദ്രമാക്കി അൻവർ

Nilambur By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: