/indian-express-malayalam/media/media_files/2025/06/03/Vth2ypn4qK0MkBNC0zxM.jpg)
Nilambur By Election Result 2025 Highlights: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം
Nilambur By Election Result 2025 Highlights: രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നിലനിർത്തുന്നു. എം സ്വരാജിന്റെ ജന്മനാട്ടിൽ പോലും യു ഡി എഫിനാണ് മുന്നേറ്റം. പോത്തുകല്ലിലും ആര്യാടൻ ഷൗക്കത്ത് മികച്ച ലീഡ് തുടരുകയാണ്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ് സ്ഥാനാർഥി എം സ്വരാജിന് ഒന്നാം സ്ഥാനത്ത് എത്താനായില്ല. ആദ്യഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എം സ്വരാജിന് പകരം പി വി അൻവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ലീഡ് നില പുറത്തുവന്നതോടെ യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഈ ഫലം മുന്നണികൾക്ക് നിർണായകമാണ്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പോലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്.
- Jun 23, 2025 12:44 IST
നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദി: വി.ഡി.സതീശൻ
ഐക്യജനാധിപത്യ മുന്നണിയ്ക്ക് വോട്ടുചെയ്ത നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിന്റെ പൊളിറ്റിക്കൽ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ല. കൂട്ടായ പ്രവർത്തനമാണ് യുഡിഎഫ് നിലമ്പൂരിൽ നടത്തിയത്- പ്രതിപക്ഷനേതാവ് പറഞ്ഞു
- Jun 23, 2025 12:01 IST
ദുർഭരണത്തിനെതിരായ വിധിയെഴുത്ത്:കെ.സി. വേണുഗോപാൽ
പിണറായി സർക്കാരിനെതിരെയുള്ള അതി ശകതമായ ജനവികാരത്തിന്റെ പ്രതിഫലനമാണിതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പിണറിയുടെ ദുർഭരണത്തിനെതിരായ വിധിയെഴുത്ത്. യുഡിഎഫ് ഉയർത്തിയ വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
- Jun 23, 2025 11:58 IST
പിണറായി വിജയൻ്റേത് ഇനി കേയർടേക്കർ സർക്കാറെന്ന് എ കെ ആൻ്റണി
കേരളത്തിൽ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി പറഞ്ഞു. പിണറായി സർക്കാർ ഇനി വെറും കെയർടേക്കർ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ ആര്യാടൻ മുഹമ്മദിൻ്റെ ഓർമകൾ പങ്കുവയ്ക്കുന്നതായും എ കെ ആൻ്റണി.
- Jun 23, 2025 11:57 IST
സ്വരാജ് ഊതിവീർപ്പിച്ച ബലൂൺ: കെ.മുരളീധരൻ
സ്വരാജ് നിലമ്പൂരിൽ ഊതിവീർപ്പിച്ച ബലൂൺ മാത്രമായിരുന്നെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് യുഡിഎഫിന്റെ വിജയത്തിന് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു
- Jun 23, 2025 11:46 IST
എല്ലാവർക്കും നന്ദിയെന്ന് ആര്യാടൻ ഷൗക്കത്ത്
വോട്ട് രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദിയെന്ന് യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഭരണവിരുദ്ധ വികാരവും എൽ ഡി എഫിനെതിരെയുള്ള ജനവിധിയുമാണ് നിലമ്പൂരിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന് എതിരെയുള്ള വോട്ടുകളാണ് നിലമ്പൂരിൽ രേഖപ്പെടുത്തിയതെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
- Jun 23, 2025 11:30 IST
ഇത് സെമി ഫൈനല്‍, അതില്‍ വിജയിച്ചു:രമേശ് ചെന്നിത്തല
കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലമ്പൂര്‍. ഇത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ്. അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കാണ് അവിടെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ഒഴിയണം. ഇടതു മുന്നണി സര്‍ക്കാര്‍ കേവലം ഒരു കാവല്‍ മന്ത്രിസഭയായി എന്നതാണ് സത്യം. ഇത് സെമി ഫൈനലായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിച്ചു- രമേശ് ചെന്നിത്തല പറഞ്ഞു
- Jun 23, 2025 11:10 IST
യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിക്കാൻ പോകുന്നു: വിഎസ് ജോയ്
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പോവുകയാണെന്ന് മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്.ജോയ്. പിണറായി സർക്കാരിനെതിയുള്ള പ്രതിഷേധം പോളിംഗ് ബൂത്തിൽ പ്രതിഭലിച്ചു. വലിയ വിജയം നേടും. 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം പിണറായി സർക്കാരിനെതിരെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Jun 23, 2025 11:03 IST
വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മുന്നേറ്റം തുടരുന്നതിനിടെ ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ആര്യാടൻ ഷൌക്കത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം വീട്ടിൽ നിന്നാണ് തിരഞ്ഞെടുപ്പ് ഫലമറിയുന്നത്.
- Jun 23, 2025 10:57 IST
എണ്ണായിരം കടന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിൽ ഓരോ റൗണ്ടുകൾ പൂർത്തിയാകുമ്പോഴും യുഡിഎഫ് ലീഡ് നില ഉയർത്തുന്നു. ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 8086 കടന്നു.നിലമ്പൂരിലെ തെരുവിലെങ്ങും യുഡിഎഫിന്റെ വർണ പതാകകൾ. കോൺഗ്രസിന്റെയും ലീഗിന്റെയും ആർഎസ്പിയുടെയും പതാകകളുമായി പ്രവർത്തകർ ആഹ്‌ളാദ പ്രകടനങ്ങൾ നടത്തുന്നു.
- Jun 23, 2025 10:50 IST
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു: അടൂർ പ്രകാശ്
നിലമ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് അടൂർ പ്രകാശ് പറഞ്ഞു
- Jun 23, 2025 10:47 IST
എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കും: മുസ്‌ലിം ലീഗ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും സാദിഖ് അലി തങ്ങൾ അഭിപ്രായപ്പെട്ടു.
- Jun 23, 2025 10:45 IST
ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 7000 പിന്നിട്ടു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് വ്യക്തമായ ലീഡ് നേടുന്നു. നിലവിൽ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 7128 കടന്നു
- Jun 23, 2025 10:35 IST
ഭരണവിരുദ്ധ വികാരത്തിൻറെ ശക്തമായ പ്രതിഫലനം: സണ്ണി ജോസഫ്
ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധ ജനവികാരത്തിൻ്റെ ശക്തമായ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി വി അൻവർ ശക്തനായ ഒരു ഘടകമല്ല, ചെറിയ ഘടകമാണെന്നും ബി ജെ പി സ്ഥാനാർഥി നേടിയതിനേക്കാൾ വോട്ട് അൻവർ പിടിച്ചതാണ് യാഥാർഥ്യമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
"അൻവർ അവിടെ ഒൻപത് വർഷക്കാലം എം എൽ എ ആയിരുന്നു. അദ്ദേഹം രാജിവെച്ച പശ്ചാത്തലമുണ്ട്. സർക്കാരിനെതിരെ ശക്തമായ കാര്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. അദ്ദേഹത്തിന് ബന്ധങ്ങളുണ്ട്. ജനങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം വോട്ടിലൂടെ തെളിയിച്ചു. അൻവറിൻ്റെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. തള്ളുമോ കൊള്ളുമോ എന്നത് ആലോചിച്ച് ചെയ്യും. അടഞ്ഞ വാതിൽ തുറക്കാമല്ലോ" -സണ്ണി ജോസഫ് പറഞ്ഞു.
- Jun 23, 2025 10:33 IST
തനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്: പിവി അൻവർ
യുഡിഎഫ് ക്യാമ്പിൽ നിന്നല്ല, മറിച്ച് എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് തനിക്ക് വോട്ട് ലഭിച്ചതെന്ന് നിലമ്പൂരിലെ സ്വതന്ത്ര്യ സ്ഥാനാർഥി പി.വി.അൻവർ. പിണറായിസത്തിനെതിരെയുള്ള വോട്ടാണ് തനിക്ക് ലഭിച്ചത്. ഇടതുക്യാമ്പിൽ നിന്നാണ് തനിക്ക് വോട്ടുലഭിച്ചതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
- Jun 23, 2025 10:21 IST
ആദിവാസി മേഖലയിൽ യുഡിഎഫ് മുന്നിൽ
ഏഴ് റൗണ്ടിലും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് ആണ് ലീഡ്. ആദിവാസി മേഖലകളിലും യുഡിഎഫ് ലീഡ് നേടി. എൽഡിഎഫിന് മേൽക്കൈയുള്ള പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകൾ എണ്ണുന്നു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ ഘടകമായെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ലെന്നും അൻവറാണ് വാതിലുകൾ അടച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
- Jun 23, 2025 10:17 IST
അൻവർ ഘടകമായെന്ന് കോൺഗ്രസ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ ഘടകമായെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ലെന്നും അൻവറാണ് വാതിലുകൾ അടച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
- Jun 23, 2025 10:15 IST
എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ആകെ വോട്ട് നില
ആര്യാടൻ ഷൗക്കത്ത്-32117
എം സ്വരാജ്-26543
പി വി അൻവർ-9682
മോഹൻ ജോർജ്-3317 - Jun 23, 2025 10:11 IST
ശക്തിപ്രകടനവുമായി യുഡിഎഫ്
മികച്ച ലീഡിലേക്ക് ആര്യാടൻ ഷൗക്കത്ത് കടക്കവേ നിലമ്പൂരിലെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനങ്ങൾ.
- Jun 23, 2025 10:11 IST
നിലഭദ്രമാക്കി യുഡിഎഫ്; ആര്യാടന്റെ ലീഡ് 5618
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നീടുമ്പോൾ യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് നില ഭദ്രമാക്കി മുന്നോട്ട് കുതിക്കുന്നു. നിലവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് 5618 കടന്നു.
- Jun 23, 2025 09:51 IST
വഴിക്കടവിലും മൂത്തേടത്തും ഷൗക്കത്തിനെ ഞെട്ടിച്ചത് അന്‍വര്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പി വി അന്‍വര്‍ ഇഫക്ട് യുഡിഎഫിന് തലവേദനയാകുന്നു. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചില്ല.ഈ പഞ്ചായത്തുകളില്‍ പി വി അന്‍വര്‍ വലിയ തോതില്‍ വോട്ടുകള്‍ വാരിക്കൂട്ടി.
ആദ്യ നാലു റൗണ്ടുകളില്‍ അയ്യായിരത്തിനു മുകളില്‍ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടിയിരുന്നത്. വഴിക്കടവ് പഞ്ചായത്തില്‍ രണ്ടായിരത്തിനടുത്ത് ഭൂരിപക്ഷമാണ് ഷൗക്കത്തിനുള്ളത്. ഈ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് വോട്ടുകള്‍ വ്യാപകമായി അന്‍വര്‍ ലഭിച്ചു.
- Jun 23, 2025 09:44 IST
യുഡിഎഫിൻ്റെ ലീഡ് 4500നോട് അടുത്ത്
നിലമ്പൂരിൽ യുഡിഎഫ് ട്രെൻ്റ്. ലീഡ് 4500നോട് അടുത്ത് എത്തി. എൽഡിഎഫ് രണ്ടാം സ്ഥാനത്ത് തുടരുന്നു. പിവി അൻവറാണ് മൂന്നാമത്.
- Jun 23, 2025 09:15 IST
രണ്ടായിരം കടന്ന് യുഡിഎഫ് ലീഡ്
മൂത്തേടം ഭാഗത്തെ ബൂത്തുകളിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 2346 വോട്ടുകൾക്ക് മുന്നിൽ. നേരത്തെ വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴും യുഡിഎഫായിരുന്നു മുന്നിൽ. 11110 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 9657 വോട്ടുകൾ നേടി. പിവി അൻവർ 4119 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി 1469 വോട്ടുകൾല നേടി. മിക്ക ബൂത്തുകളിലും അൻവർ വോട്ടുപിടിച്ചത് മുന്നണികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അൻവറിന് ഏറെ സ്വാധീനമുള്ളതാണ് വഴിക്കടവ് പഞ്ചായത്ത്്
- Jun 23, 2025 09:10 IST
1725 വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് മുന്നിൽ
മൂത്തേടം ഭാഗത്തെ ബൂത്തുകളിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 1725 വോട്ടുകൾക്ക് മുന്നിൽ. നേരത്തെ വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴും യുഡിഎഫായിരുന്നു മുന്നിൽ. 11110 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 9657 വോട്ടുകൾ നേടി. പിവി അൻവർ 4119 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി 1469 വോട്ടുകൾല നേടി. മിക്ക ബൂത്തുകളിലും അൻവർ വോട്ടുപിടിച്ചത് മുന്നണികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അൻവറിന് ഏറെ സ്വാധീനമുള്ളതാണ് വഴിക്കടവ് പഞ്ചായത്ത്
- Jun 23, 2025 09:03 IST
ആദ്യമൂന്ന് റൗണ്ടുകളിലും യുഡിഎഫ് മുന്നിൽ
വഴിക്കടവ് പഞ്ചായത്തിലെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നിൽ. നിലവിൽ 1453 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് മുന്നിൽ നിൽക്കുന്നത്. 11110 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 9657 വോട്ടുകൾ നേടി. പിവി അൻവർ 4119 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി 1469 വോട്ടുകൾല നേടി. മിക്ക ബൂത്തുകളിലും അൻവർ വോട്ടുപിടിച്ചത് മുന്നണികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അൻവറിന് ഏറെ സ്വാധീനമുള്ളതാണ് വഴിക്കടവ് പഞ്ചായത്ത്
- Jun 23, 2025 08:55 IST
നിലഭദ്രമാക്കി അൻവർ
വഴിക്കടവ് പഞ്ചായത്തിലെ മൂന്നാം റൗണ്ട് എണ്ണിതുടങ്ങിയപ്പോൾ നിലഭദ്രമാക്കി സ്വതന്ത്ര്യ സ്ഥാനാർഥി പി.വി.്അൻവർ. രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ 2866 വോട്ടുകളാണ് അൻവർ നേടിയത്. അൻവറിന് ഏറെ സ്വാധീനമുള്ള പഞ്ചായത്താണ് വഴിക്കടവ്. മിക്ക ബൂത്തുകളിലും അൻവർ വോട്ടുപിടിച്ചത് മുന്നണികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 14 ബൂത്തുകളിൽ പത്തിടത്തും യുഡിഎഫ് ലീഡ് നേടി.
- Jun 23, 2025 08:47 IST
പതിനാലിൽ പത്തുബൂത്തിൽ യൂഡിഎഫ് ലീഡ്
രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 14 ബൂത്തുകളിൽ പത്തിടത്തും യുഡിഎഫ് ലീഡ് നേടി. മിക്ക ബൂത്തുകളിലും അൻവർ വോട്ടുപിടിച്ചത് മുന്നണികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അൻവറിന് ഏറെ സ്വാധീനമുള്ളതാണ് വഴിക്കടവ് പഞ്ചായത്ത്്
- Jun 23, 2025 08:44 IST
സ്വരാജ് മൂന്നാം സ്ഥാനത്ത്
ആദ്യ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്. പിവി അൻവർ രണ്ടാം സ്ഥാനത്താണ്. വഴിക്കടവ് പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാം വാർഡിലും യു ഡി എഫ് ലീഡ്
- Jun 23, 2025 08:44 IST
ആര്യാടൻ ഷൗക്കത്ത് 419 വോട്ടുകൾക്ക് മുന്നിൽ
വഴിക്കടവിലെ ആദ്യ റൗണ്ടിൽ, യുഡിഎഫിലെ ആര്യാടൻ ഷൗക്കത്തിന് 3614 വോട്ടുകൾ, സ്വരാജ് 3195 വോട്ടുകൾ നേടി. പിവി അൻവർ 1588 വോട്ടുകൾ കരസ്ഥമാക്കി. അതേ സമയം എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 400 വോട്ടുകളാണ് ലഭിച്ചത്.
- Jun 23, 2025 08:14 IST
ആര്യാടൻ ഷൗക്കത്ത് മുന്നിൽ
നിലമ്പൂരിൽ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 183 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
- Jun 23, 2025 08:12 IST
ഇവിഎമ്മുകൾ എണ്ണിതുടങ്ങി
നിലമ്പൂരിൽ ഇല്കട്രോളിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിതുടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത. നിലമ്പൂരിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ 26 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു.
- Jun 23, 2025 08:11 IST
ആദ്യ ലീഡ് യുഡിഎഫിന്
നിലമ്പൂരിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ 26 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു.എടക്കര, പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഉയർന്ന പോളിങ് ശതമാനം മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. രാവിലെ 11 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. സ്വന്തം ശക്തികേന്ദ്രങ്ങളിൽ വോട്ടുകൾ ചോരില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്ലാ മുന്നണി ക്യാമ്പുകളും.
- Jun 23, 2025 08:06 IST
ക്രോസ് വോട്ട് ആരോപണവുമായി അന്‍വര്‍
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം തടയാൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്‌തെന്ന് പി വി അൻവർ.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
- Jun 23, 2025 07:59 IST
ഫലപ്രഖ്യാപനം 11 മണിയോടെ
ഓരോ കൗണ്ടിങ് ടേബിളിലും ഒരു കൗണ്ടിങ് അസിസ്റ്റന്റ്, കൗണ്ടിങ് സൂപ്പർവൈസർ, മൈക്രോ ഒബ്‌സർവർ എന്നിവരുണ്ടാകും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ സുതാര്യവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാൻ കനത്ത സുരക്ഷ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലിനു ശേഷമുള്ള വിജയാഘോഷങ്ങൾക്കും ക്രമസമാധാന പാലനത്തിനും പൊലീസ് പ്രത്യേക ശ്രദ്ധ നൽകും.
- Jun 23, 2025 07:57 IST
നിരീക്ഷണവും സുരക്ഷയും
ഓരോ കൗണ്ടിങ് ടേബിളിലും ഒരു കൗണ്ടിങ് അസിസ്റ്റന്റ്, കൗണ്ടിങ് സൂപ്പർവൈസർ, മൈക്രോ ഒബ്‌സർവർ എന്നിവരുണ്ടാകും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ സുതാര്യവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാൻ കനത്ത സുരക്ഷ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലിനു ശേഷമുള്ള വിജയാഘോഷങ്ങൾക്കും ക്രമസമാധാന പാലനത്തിനും പൊലീസ് പ്രത്യേക ശ്രദ്ധ നൽകും.
- Jun 23, 2025 07:54 IST
സ്ട്രോങ് റൂം തുറന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഫലമറിയാൻ ഇനി മിനിട്ടുകൾ മാത്രം. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെയും ജില്ല കലക്ടറുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്നു
- Jun 23, 2025 07:53 IST
ആദ്യം എണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തിൽ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ചതുഷ്കോണ മത്സരമായതിനാൽ വോട്ട് എങ്ങോട്ട് പോയെന്നതാണ് ഉറ്റുനോക്കുന്നത്. ആദ്യ റൗണ്ടിൽ മാത്രം പിവി അൻവർ ആയിരം വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം യുഡിഎഫാകട്ടെ, ആയിരം വോട്ട് ഭൂരിപക്ഷം ആദ്യ റൗണ്ടിൽ നേടുമെന്ന് പറയുന്നു. എന്നാൽ എൽഡിഎഫ് ഈ റൗണ്ടിൽ തങ്ങൾ പിന്നിലായിരിക്കുമെന്ന് തന്നെയാണ് പറയുന്നത്.
അതേസമയം വഴിക്കടവിൽ മുസ്ലിം ലീഗിനും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ളതിനാൽ, ആദ്യ മൂന്ന് റൗണ്ടിൽ മാത്രം മൂവായിരം വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ പ്രവചനം. മണ്ഡലത്തിൽ പതിനായിരം വോട്ട് ഭൂരിപക്ഷം കോൺഗ്രസ് ക്യാംപ് ഉറപ്പിക്കുന്നുണ്ട്. 20000 വോട്ട് ഭൂരിപക്ഷം നേടുമെന്നാണ് ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ് പറഞ്ഞത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വഴിക്കടവ് പഞ്ചായത്തിൽ 1500 വോട്ട് ഭൂരിപക്ഷമാണ് എൽഡിഎഫ് ക്യാംപ് കണക്കാക്കുന്നത്.
- Jun 23, 2025 07:49 IST
ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ല; മലക്കംമറിഞ്ഞ് മോഹന്‍ ജോര്‍ജ്
വിവാദങ്ങൾക്ക് പിന്നാലെ നിലപാടിൽ മലക്കം മറിഞ്ഞ് നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ലെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. താമര ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യാത്ത ബിജെപിക്കാരനില്ലെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
'ബിജെപിക്ക് വോട്ട് കൂടുമെന്നതില്‍ തര്‍ക്കമില്ല. കുടിയേറ്റ ഗ്രാമത്തില്‍ ഉണര്‍വുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ ചുവടുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആണ് ഇത്' എന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
- Jun 23, 2025 07:48 IST
ആത്മവിശ്വാസത്തിൽ യു.ഡി.എഫ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുഴുവൻ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
"യുഡിഎഫിനാണ് വിജയമെന്നതാണ് പലരുടേയും പ്രസ്താവനയിൽ നിന്നും മനസ്സിലാക്കുന്നത്. ഒരുമണിക്കൂർ കാത്തിരിക്കാം. ഞാൻ കണക്കിൽ വളരെ മോശമാണ്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടാനാണ് സാധ്യത"-ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും പ്രതികരിച്ചു.
- Jun 23, 2025 07:45 IST
വോട്ടുചെയ്തത് 174667 പേർ
ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.