/indian-express-malayalam/media/media_files/2025/06/05/6YQFucIWf2tDc2bdsbYI.jpg)
അൻവർ നേടിയത് 14 ശതമാനം വോട്ട്
Nilambur By Election Result 2025: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പി.വി അൻവർ ഇഫക്ട് യുഡിഎഫിന് തലവേദനയാകുന്നു. വോട്ടെണ്ണലിൻറെ ആദ്യഘട്ടത്തിൽ തന്നെ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം ആര്യാടൻ ഷൗക്കത്തിന് ലഭിച്ചില്ല.ഈ പഞ്ചായത്തുകളിൽ പി വി അൻവർ വലിയ തോതിൽ വോട്ടുകൾ വാരിക്കൂട്ടി.ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ അൻവർ നേടിയത് 14 ശതമാനം വോട്ടുകളാണ്.
ആദ്യ നാലു റൗണ്ടുകളിൽ അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടിയിരുന്നത്. വഴിക്കടവ് പഞ്ചായത്തിൽ രണ്ടായിരത്തിനടുത്ത് ഭൂരിപക്ഷമാണ് ഷൗക്കത്തിനുള്ളത്. ഈ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് വോട്ടുകൾ വ്യാപകമായി അൻവർ ലഭിച്ചു.
വഴിക്കടവിലെ മൂന്നു റൗണ്ടുകൾ പൂർത്തിയായപ്പോൾ ഷൗക്കത്തിന് 1449 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷൗക്കത്തിന്. ഷൗക്കത്ത് 11110 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് 9661 വോട്ടുകൾ നേടി. അതേസമയം, പി വി അൻവർ പെട്ടിയിലാക്കിയത് 4119 വോട്ടുകളാണ്.
Also Read:പ്രവചനാതീതം നിലമ്പൂർ, കരുത്ത് കാട്ടി അൻവർ
വോട്ടെണ്ണലിൻറെ ആദ്യ എട്ടു റൗണ്ടുകളിൽ വലിയ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപ് കണക്കുകൂട്ടിയത്. തുടർന്നുള്ള റൗണ്ടുകളിൽ എൽഡിഎഫ് മുന്നേറ്റത്തിനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, ആദ്യ റൗണ്ടുകളിൽ അൻവർ നേടുന്നത് യുഡിഎഫ് വോട്ടുകളാണെന്നത് ഷൗക്കത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
Also Read:നിലമ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആശങ്കയിൽ യു.ഡി.എഫ്, നിലഭദ്രമാക്കി അൻവർ
ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
Also Read: നിലമ്പൂരിൽ വോട്ടെണ്ണൽ ഇന്ന്; നിർണായകം മൂന്ന് പഞ്ചായത്തുകൾ
ഈ ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങൾ എൽഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.
അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കിൽ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി വി അൻവർ കരുതുന്നത്. കഴിഞ്ഞ തവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന്റെ ശ്രമം.
Read More
കൂട്ടിയും കിഴിച്ചും മുന്നണികൾ; ആര് നേടും നിലമ്പൂർ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us