scorecardresearch

Nilambur By Election: നിലമ്പൂരിൽ വോട്ടെണ്ണൽ ഇന്ന്; നിർണായകം മൂന്ന് പഞ്ചായത്തുകൾ

Nilambur By Election: പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷാകും ഇ.വി.എമ്മിലെ വോട്ടെണ്ണുന്നത്. ആദ്യഫലങ്ങൾ എട്ടരയോടെ പുറത്തുവരും. അന്തിമഫലം പന്ത്രണ്ട് മണിയോടെ പുറത്തുവരും

Nilambur By Election: പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷാകും ഇ.വി.എമ്മിലെ വോട്ടെണ്ണുന്നത്. ആദ്യഫലങ്ങൾ എട്ടരയോടെ പുറത്തുവരും. അന്തിമഫലം പന്ത്രണ്ട് മണിയോടെ പുറത്തുവരും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
nilambur byelection new1

നിലമ്പൂരിൽ നാളെ വോട്ടെണ്ണൽ

Nilambur By Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും സ്ഥാനാർഥികളും. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷാകും ഇ.വി.എമ്മിലെ വോട്ടെണ്ണുന്നത്. ആദ്യഫലങ്ങൾ എട്ടരയോടെ പുറത്തുവരും. അന്തിമഫലം പന്ത്രണ്ട് മണിയോടെ പുറത്തുവരും.

Also Read:കൂട്ടിയും കിഴിച്ചും മുന്നണികൾ; ആര് നേടും നിലമ്പൂർ ?

Advertisment

ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.  120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പോലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ്  കമ്മിഷൻ പറഞ്ഞു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകൾ നിർണായകമാണ്. ഫലം എൽഡിഎഫിന് അനുകൂലമാകുമെന്ന് നടക്കുന്ന ചർച്ചകളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരുകളിൽ ഒന്ന് അമരമ്പലം പഞ്ചായത്തിന്റേത്. ഇടതുമുന്നണിക്ക് മിന്നുന്ന ലീഡ് കിട്ടുമെന്ന് അവകാശപ്പെടുന്ന പഞ്ചായത്താണിത്.

Also Read: സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ മഞ്ഞ അലർട്ട്

പി.വി. അൻവർ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 2021ൽ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ ഇത്തവണ അതിനേക്കാളേറെ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തൽ. ഇതിനും മേലെയാണ് കരുളായി പഞ്ചായത്തിലെ വോട്ടർമാരിലുള്ള വിശ്വാസം. 2021ൽ കിട്ടിയത് 1446 വോട്ടിന്റെ ലീഡ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സ്വരാജ് ഇറങ്ങിയതോടെ ഇതിൽ നൂറ് വോട്ടെങ്കിലും കൂടുതൽ കിട്ടുമെന്ന് ഇടത് നേതാക്കൾ കണക്കുകൂട്ടുന്നു. പോത്തുകല്ലിലും നിലമ്പൂർ നഗരസഭയിലും ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നുണ്ട്.

Advertisment

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത് യുഡിഎഫ് ലീഡാണ്. കാരണം എണ്ണി തുടങ്ങുന്നത് വഴിക്കടവ് പഞ്ചായത്താണ്. 2021ൽ യുഡിഎഫിന് മേൽക്കൈയുള്ള മേഖലയിൽ അൻവർ പിടിച്ചത് 35 വോട്ടിന്റെ ലീഡ്. ഇത്തവണ പക്ഷേ യുഡിഎഫ് 1000 വോട്ട് വരെ വഴിക്കടവിൽ ലീഡ് പിടിക്കുമെന്ന് ഇടത് കേന്ദ്രങ്ങൾ തന്നെ കണക്ക് കൂട്ടുന്നു.

Also Read:തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

മൂത്തേടം പഞ്ചായത്താണ് യുഡിഎഫ് ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പഞ്ചായത്ത്. 2021ൽ യുഡിഎഫിന് പഞ്ചായത്തിൽ കിട്ടയത് 2331 വോട്ടിന്റെ ലീഡാണ്. ഇത്തവണ എന്തായാലും ലീഡ് 2500 കടക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക്. എടക്കര, ചുങ്കത്തറ പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്ത്. ലീഡ് കൂട്ടുന്നതോടെ സുരക്ഷിതമായ ജയം ഉറപ്പെന്ന് പറയുന്നു യുഡിഎഫ് ക്യാമ്പ് പറയുന്നു.

കണക്ക് കൂട്ടലുകൾ ഇങ്ങനെയൊക്കെ പോകുമ്പോൾ പി വി അൻവർ ഫാക്ടർ ചതിക്കുമോ എന്ന് ഇരു പക്ഷത്തിനും ആശങ്കയുണ്ട്. യുഡിഎഫ് കേന്ദ്രമായ വഴിക്കടവിൽ തുടങ്ങി എൽഡിഎഫ് കോട്ടയായ അമരമ്പലത്ത് വോട്ടെണ്ണി തീരുമ്പോൾ മിക്കവാറും ഒരു ത്രില്ലിങ് ക്ലൈമാക്‌സ് ആകും നിലമ്പൂരിൽ ഉണ്ടാകുക.

Read More

കെ.എസ്.ആർ.ടി.സി.യും ടൂറിസ്റ്റ് ബസും കൂട്ടയിടിച്ചു; 63 പേർക്ക് പരിക്ക്

Nilambur By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: