scorecardresearch

കെ.എസ്.ആർ.ടി.സി.യും ടൂറിസ്റ്റ് ബസും കൂട്ടയിടിച്ചു; 63 പേർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി ബസിന്റെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരെ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയായിരുന്നു

കെ.എസ്.ആർ.ടി.സി ബസിന്റെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരെ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയായിരുന്നു

author-image
WebDesk
New Update
road accident palakkad

കെ.എസ്.ആർ.ടി.സി.യും ടൂറിസ്റ്റ് ബസും കൂട്ടയിടിച്ചു; 63 പേർക്ക് പരിക്ക്

ആലപ്പുഴ: ചെങ്ങന്നൂരിൽ കെ.എസ.്ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജങ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ 63 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 36പേർ ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിലും 26 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. 

Advertisment

Also Read:തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

കാറിലിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കെ.എസ്.ആർ.ടി.സി ബസിന്റെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരെ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയായിരുന്നു.

Also Read:സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ മഞ്ഞ അലർട്ട്

കെ.എസ്.ആർ.ടി.സി ഡ്രൈവർ ഷൈൻ രാജിന്റെ കാലുകൾ ഒടിഞ്ഞു. പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി.

Advertisment

Also Read:ആലപ്പുഴ റൂട്ടില്‍ വേഗം കൂട്ടി; സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അപകത്തെ തുടർന്ന് എം.സി.റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. 

Read More

റസീനയുടെ മാതാവിന്റെ വാദം തള്ളി പോലീസ്; നടന്നത് സദാചാര ആക്രമണമെന്ന് കമ്മീഷണർ

Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: