/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം
കൊച്ചി: തിരുവനന്തപുരം - ആലപ്പുഴ - എറണാകുളം മേഖലയില്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് തീവണ്ടികളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന് തിരുവനന്തപുരത്തും എത്തിച്ചേരും.
Also Read:റസീനയുടെ മാതാവിന്റെ വാദം തള്ളി പോലീസ്; നടന്നത് സദാചാര ആക്രമണമെന്ന് കമ്മീഷണർ
16342 തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് വൈകീട്ട് 18.26ന് കൊല്ലത്തും 20.13ന് ആലപ്പുഴയിലും 21.30ന് എറണാകുളം ജങ്ഷനിലും 23.12ന് തൃശ്ശൂരിലും എത്തുന്നതാണ്. 16605 മംഗലാപുരം - തിരുവനന്തപുരം ഏറനാട് എക്‌സ് പ്രസ്സ് ഉച്ചതിരിഞ്ഞ് 17.45ന് ആലപ്പുഴയിലും 19.34ന് കൊല്ലത്തും 21.05ന് തിരുവനന്തപുരത്തും എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.
Also Read:റസീനയുടെ ആത്മഹത്യ: നടന്നത് സദാചാര ഗുണ്ടായിസമെന്ന് പൊലീസ്, അറസ്റ്റിലായവർ കുറ്റക്കാരല്ലെന്ന് ഉമ്മ
അതേസമയം, എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍. ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്.
രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍ എസി ചെയര്‍കാര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിങ്ങനെയാണ് ഉണ്ടാകുക. പഴയ മട്ടിലുള്ള കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്.
ജര്‍മന്‍ സാങ്കേതിക വിദ്യായില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകളില്‍ കുലുക്കവും കുറവായിരിക്കും. രാജ്യത്തെ എല്ലാ ട്രെയിനുകളിലും സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കോച്ചുകള്‍ മാറ്റുന്നത്.
Read More
കൂട്ടിയും കിഴിച്ചും മുന്നണികൾ; ആര് നേടും നിലമ്പൂർ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.