/indian-express-malayalam/media/media_files/2025/06/23/aryadan-shoukath-fi-05-2025-06-23-11-18-21.jpg)
നിലമ്പൂരിൽ ആര്യാടൻ തേരോട്ടം
Nilambur By Election Result: മലപ്പുറം: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്. തേരോട്ടം. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക് പ്രവേശിക്കുന്നത്. 11432 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിൻറെ വിജയം.
ആകെ പോൾ ചെയ്ത വോട്ടിൽ ആര്യാടൻ ഷൗക്കത്ത് 76493 വോട്ടുനേടി. എൽ.ഡി.എഫ്. സ്ഥാനാർഥി എം സ്വരാജിന് സമാഹരിക്കാനായത് 65061 വോട്ടുകൾ മാത്രമാണ്.
Also Read:നിലമ്പൂരിൽ ഷൗക്കത്ത്: ലീഡ് 10,000 കടന്നു
ബി.ജെ.പി. സ്ഥാനാർഥി മോഹൻ ജോർജ്ജിന് കാര്യമായ സ്വാധീനം ചെലുത്താനായില്ല.8706 വോട്ടുകൾ മാത്രമാണ് ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് സമാഹരിക്കാനായത്. എന്നാൽ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ. പി.വി. അൻവർ 19946 വോട്ടുകൾ നേടി ശക്തി തെളിയിച്ചു. പല ബൂത്തുകളിലും നൂറിൽ കൂടുതൽ വോട്ടുകൾ അൻവറിന് സമാഹരിക്കാനായി.
എല്ലാ ഘട്ടത്തിലും യു.ഡി.എഫ് മുന്നിൽ
വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ ബൂത്തിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തിയത് എൽ.ഡി.എഫിന് കനത്ത ആഘാതമായി.
Also Read: നിലമ്പൂരിൽ ആദ്യ റൗണ്ടുകളിൽ അൻവർ നേടിയത് 14 ശതമാനം വോട്ട്
കരുളായ്, പോത്തുകൽ പോലുള്ള ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളിലും യു.ഡി.എഫിന് ലീഡുയർത്താൻ കഴിഞ്ഞു. എന്നാൽ കോൺഗ്രസിനും ലീഗിനും സ്വാധീനമുള്ള വഴിക്കടവിൽ പി.വി. അൻവർ വോട്ടുയർത്തിയത് യു.ഡി.എഫ്. ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഈ പ്രദേശങ്ങളിൽ വോട്ടുകുറഞ്ഞത് പരിശോധിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി.
Also Read:നിലമ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആശങ്കയിൽ യു.ഡി.എഫ്, നിലഭദ്രമാക്കി അൻവർ
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ 2016ലും 2021ലും നിലമ്പൂരിൽ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
രാഷട്രീയ ശക്തിയുടെ തെളിവെന്ന് കോൺഗ്രസ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്.അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോഴത്തെ വിജയം മുന്നണിയുടെ പ്രചാരണശേഷിയുടെയും സംഘാടന ശേഷിയുടെയും ഫലമാണെന്നാണ് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
എല്ലാവർക്കും നന്ദിയെന്ന് ആര്യാടൻ ഷൗക്കത്ത്
വോട്ട് രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദിയെന്ന് യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഭരണവിരുദ്ധ വികാരവും എൽ ഡി എഫിനെതിരെയുള്ള ജനവിധിയുമാണ് നിലമ്പൂരിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന് എതിരെയുള്ള വോട്ടുകളാണ് നിലമ്പൂരിൽ രേഖപ്പെടുത്തിയതെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.71 ആയിരുന്നു.
എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംങ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്ററാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.
Read More
നിലമ്പൂരിൽ വോട്ടെണ്ണൽ ഇന്ന്; നിർണായകം മൂന്ന് പഞ്ചായത്തുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.