scorecardresearch

Nilambur By Election Result 2025: 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്

Nilambur By Election Result 2025: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അഡ്വ. വി.വി. പ്രകാശ്

Nilambur By Election Result 2025: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അഡ്വ. വി.വി. പ്രകാശ്

author-image
WebDesk
New Update
Nandana Prakash

നന്ദന പ്രകാശ്

Nilambur By Election Result 2025: നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ ദിനത്തിൽ വൈകാരികമായി ഫെയ്സ് ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം' എന്നായിരുന്നു നന്ദനയുടെ പോസ്റ്റ്.

Advertisment

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അഡ്വ. വി.വി. പ്രകാശ്. 2700 വോട്ടുകള്‍ക്കാണ് വി.വി.പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി.വി.അന്‍വറിനോട് പരാജയപ്പെട്ടത്. ഫലം വരുന്നതിനു മൂന്നു ജിവസം മുൻപാണ് വി.വി.പ്രകാശ് മരിക്കുന്നത്. 

Also Read: ഇടതുകോട്ടയിൽ വൻ പ്രഹരം; സ്വന്തം ബൂത്തിലും സ്വരാജ് പിന്നിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിനത്തിലും നന്ദനെ അച്ഛനെ ഓർത്ത് സമൂഹ മാധ്യമത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ചിരുന്നു. 'അച്ഛൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, മിസ് യു അച്ഛാ' എന്നായിരുന്നു മകളുടെ പോസ്റ്റ്. ഇവിടെ എല്ലായിടത്തും നിറഞ്ഞുനിന്ന അച്ഛന്റെ സാന്നിധ്യം ഇത്തവണ ഇല്ലായെന്നുള്ളത് സങ്കടകരമാണെന്നും ആദ്യത്തെ വോട്ട് അച്ഛനുവേണ്ടിയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്തശേഷം നന്ദന പറഞ്ഞിരുന്നു. 

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ തേരോട്ടം. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക് പ്രവേശിക്കുന്നത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ വിജയം.

Advertisment

Also Read: നിലമ്പൂരിൽ ഷൗക്കത്ത്: ലീഡ് 10,000 കടന്നു

വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ ബൂത്തിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തിയത് എൽഡിഎഫിന് കനത്ത ആഘാതമായി. 

Read More

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: