/indian-express-malayalam/media/media_files/DxDqmHQ8zIbz5dXFMSDy.jpg)
മൂന്ന് ദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെ ആയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
വയനാട്: വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്പെൻഡ് ചെയ്തതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വെറ്റിനറി സർവകലാശാല വി.സി. എം.ആർ. ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. മൂന്ന് ദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെ ആയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് ക്വാർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്.
സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവര്‍ണര്‍ പറഞ്ഞു. വൈസ് ചാൻസലർ സിദ്ധാർത്ഥന്റെ മരണത്തിൽ ഉത്തരവാദപരമായി ഇടപെട്ടില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സിദ്ധാർത്ഥൻ നേരിട്ട ക്രൂരമായ പീഡനങ്ങളെ കുറിച്ച് മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് അറിഞ്ഞതെന്ന് വി.സി. നൽകിയ വിശദീകരണ കുറിപ്പിലുണ്ട്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് കളങ്കമുണ്ടാകുന്ന കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. പൂക്കോട് ക്യാമ്പസ്സിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനോ നിയമവാഴ്ച ഉറപ്പാക്കാനോ അധികൃതർക്ക് കഴിഞ്ഞില്ല. അതിനോട് മുഖം തിരിക്കുന്ന മനോഭാവമാണ് വി.സി. സ്വീകരിച്ചതെന്നും ഉത്തരവിലുണ്ട്.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.