scorecardresearch

എൻഎം വിജയന്റെ മരണം; ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനുമെതിരെ കേസ്

വിജയന്റെ ആത്യമഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇരുവർക്കുമെതിരെ കേസെടുത്തത്

വിജയന്റെ ആത്യമഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇരുവർക്കുമെതിരെ കേസെടുത്തത്

author-image
WebDesk
New Update
ic balakrishnan

ഐസി ബാലകൃഷ്ണൻ എംഎൽഎ

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുൻ ഡിസിസി ട്രഷറർ കെ കെ ഗോപിനാഥനും അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.

Advertisment

എൻഎം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്, ഐസി ബാലകൃഷ്ണൻ എംഎൽഎ, എൻഡി അപ്പച്ചൻ തുടങ്ങിയവർക്കായി പണം വാങ്ങിയിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ തുടങ്ങിയവരുടെ പേരുകളും കത്തിൽ പരാമർശിച്ചിരുന്നു. നിയമനം നടക്കാത്ത സാഹചര്യങ്ങളിൽ, സാമ്പത്തിക ബാധ്യതയെല്ലാം തന്റെ മേൽ വന്നുവെന്നും വിജയൻ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

വിജയന്റെ ആത്യമഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഐസി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കൾക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. നേരത്തെ വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.

Read More

Advertisment
Congress Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: