/indian-express-malayalam/media/media_files/bd1VfzFUxMZvBUM4n5IC.jpg)
ചിത്രലേഖ
കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ, അന്തരിച്ച ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഭർത്താവിന് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തിൽ ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്‌കാന്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രലേഖയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തിനെ അക്രമി സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് കാട്ടാമ്പള്ളി കുതിരത്തടത്തിലെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. വാതിലിൽ മുട്ടു കേട്ട് തുറന്നയുടനെ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശ്രീഷ്‌കാന്തിനെ ആശുപത്രിയിലെത്തിച്ചത്.
കമ്പിപ്പാര കൊണ്ട് അടിയും കുത്തുമേറ്റതിനെത്തുടർന്ന് ആഴത്തിൽ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. സിപിഎം പ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ശ്രീഷ്‌കാന്ത് ആരോപിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനും പരിശ്രമത്തിനും ഒടുവിലാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ചിത്രലേഖയുടെ ഓട്ടോക്കുണ്ടായിരുന്ന ടൗൺ പെർമിറ്റ് മകൾ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് ആർടിഒ അധികൃതർ മാറ്റി നൽകിയത്.
Read More
- സംസ്ഥാനത്ത് 20 കോച്ചുള്ള വന്ദേഭാരത് നാളെ മുതൽ; അധികമായി 300 സീറ്റുകൾ
- കലാമാമാങ്കത്തിന് ഇന്ന് തീരിശീല വീഴും; സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
- മകരവിളക്ക്: സ്പോട്ട് ബുക്കിങ് 5000ആയി നിജപ്പെടുത്തി; വെർച്വൽ ക്യൂവിന് നിയന്ത്രണം
- അഞ്ചൽ കൊലപാതകം;പ്രതികളെ കുടുക്കിയത് എഐ സാങ്കേതിക വിദ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us