/indian-express-malayalam/media/media_files/ny16VteNH4r08R27msOg.jpg)
പ്രധാനമന്ത്രി മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടത്തുന്നതെന്ന് പിണറായി വിജയൻ (ഫയൽ ചിത്രം)
കണ്ണൂർ: പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മുസ്ലീങ്ങളെ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
"മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്ക് ഉണ്ടായി," മുഖ്യമന്ത്രി വിമർശിച്ചു.
നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണം. ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ ശക്തി ശരിയായ രീതിയിൽ ജനങ്ങൾ പ്രകടിപ്പിക്കണം. പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം," മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read More
- ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി
- കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും; മുസ്ലിം വിരുദ്ധ പരാമർശവുമായി പ്രധാനമന്ത്രി
- കേജ്രിവാളിനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; ആരോപണവുമായി ആം ആദ്മി
- ബിഹാറിലെ എൻഡിഎയുടെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു
- ഭാവിയിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ് തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.