/indian-express-malayalam/media/media_files/LDQmEpfYPUm4w5f3EXH8.jpg)
ടിപി ചന്ദ്രശേഖരൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോൾ. 30 ദിവസത്തെ പരോളിൽ സുനി തവനൂർ ജയിലിൽ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നൽകിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
കൊടി സുനിക്ക് അഞ്ച് വർഷത്തിന് ശേഷമാണ് ജയിൽ സൂപ്രണ്ട് പരോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തിൽ സാധാരണ നിലയിൽ ലഭിക്കുന്ന പരോൾ അനുവദിക്കേണ്ടതിലെന്ന് ആഭ്യന്തരവകുപ്പും ജയിൽ വകുപ്പും തീരുമാനിച്ചിരുന്നു. അതീവ സുരക്ഷാ ജയിലിൽ സഹ തടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റിയത്.
മകന് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കൊടി സുനിയുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജയിൽ മേധാവിക്കും തവനൂർ ജയിൽ സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, നിയമവിരുദ്ധമായാണ് പരോൾ അനുവദിച്ചതെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കൊടി സുനിക്ക് എങ്ങനെ ഒരുമാസത്തെ പരോൾ ലഭിച്ചുവെന്ന് കെകെ രമ എംഎൽഎ ചോദിച്ചു. അമ്മയെ കാണാൻ പത്ത് ദിവസത്തെ പരോൾ മതിയല്ലോ പിന്നെങ്ങനെ ഇത്രയും ദിവസത്തെ പരോൾ ലഭിച്ചുവെന്നും എംഎൽഎ ചോദിച്ചു.ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.
Read More
- ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ തുടരും
- കാട്ടാന ആക്രമണം: മരിച്ച യുവാവിന്റെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ
- ഉമാ തോമസിന്റെ അപകടം; സ്റ്റേജ് നിർമ്മാണം അശാസ്ത്രീയമായി, സംഘാടകര്ക്കെതിരെ കേസെടുത്ത് പൊലീസ്
- എന്തായിരുന്നു ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്നത് ?
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.