/indian-express-malayalam/media/media_files/2024/12/29/yfoXtccumPsxTmYUejjI.jpg)
റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ആവിഷ്‌കരിക്കുന്നു. യാത്രക്കാർക്ക് പുറംകാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് നിർമ്മിച്ചത്. കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമാണ് റോയൽ വ്യൂ സർവീസ്.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ ഡബിൾ ഡക്കർ സർവീസ് വരുന്നത്.
ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്ന് മൂന്നാറിലേക്കാണ് ആദ്യം ബസുകൾ ഓപ്പറേറ്റ് ചെയ്തത്.
മൂന്നാർ ട്രിപ്പുകൾ വിജയമായതിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ബജറ്റ് ടൂറിസം പദ്ധതി വിപുലീകരിച്ചത്. കുറഞ്ഞ ചെലവിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന കെഎസ്ആർടിസിയുടെ പദ്ധതിയാണ് ബജറ്റ് ടൂറിസം സെൽ.
Read More
- ദുഃഖാചരണം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ മാറ്റിവച്ചു; റാലി രണ്ടിന്
- വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം; ഉത്ര കൊലക്കേസ് പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ
- റിലീസായത് 199 ചിത്രങ്ങൾ, നഷ്ടം 700 കോടി; താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് നിര്‍മാതാക്കള്‍
- പെരിയ ഇരട്ട കൊലപാതക കേസ്: 14 പ്രതികൾ കുറ്റക്കാർ, 10 പേരെ വെറുതെ വിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.