/indian-express-malayalam/media/media_files/2024/12/29/WzKWCHNRghDELZjMIm4Y.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: വ്യാജ രേഖ ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ കേസെടുത്ത് പൊലീസ്. അച്ഛന് ഗുരുതര രോഗമാണെന്ന് വ്യാജ രേഖ ചമച്ച് പരോളിന് ശ്രമിക്കുകയായിരുന്നു. ജയിൽ അധികൃതരാണ് തട്ടിപ്പ് കണ്ടെത്തിയത്. ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസാണ് കേസെടുത്തത്.
അച്ഛന് ഗുരുതര രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് ഡോക്ടറുടെ സർട്ടിഫിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സംശയം തോന്നിയ ജയിൽ അധികൃതർ ഡോക്ടറോട് നേരിട്ട് വിവരം തിരിക്കിയപ്പോഴാണ് സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സർട്ടിഫിക്കറ്റ് താൻ നൽകിയതാണെന്നും, ഗുരുതര അസുഖമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.
2020ൽ ഭാര്യയായ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുകയാണ് സൂരജ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസയിരുന്നു ഇത്. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്‌പിയെ സമീപിച്ചതോടെയാണ്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസെടുത്തത്. ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭർത്താവ് സൂരജ് കുറ്റസമ്മത മൊഴി നൽകിയിരുന്നു.
Read More
- റിലീസായത് 199 ചിത്രങ്ങൾ, നഷ്ടം 700 കോടി; താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് നിര്‍മാതാക്കള്‍
- പെരിയ ഇരട്ട കൊലപാതക കേസ്: 14 പ്രതികൾ കുറ്റക്കാർ, 10 പേരെ വെറുതെ വിട്ടു
- യാത്രാമധ്യേ വിമാനത്തിനുള്ളിൽ പുകവലി; കണ്ണൂർ സ്വദേശി പിടിയിൽ
- മെസേജ് അയച്ചാൽ 'മാർക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച ആലുവ സ്വദേശി അറസ്റ്റിൽ
- ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.