/indian-express-malayalam/media/media_files/2024/12/22/s7tpBNR9mPt8DjAIxlYO.jpg)
ചിത്രം: യൂട്യൂബ്
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന പുതിയ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാന്‍ (21) ആണ് പൊലീസിന്റെ പിടിയിലായത്. ബിടെക് വിദ്യാർത്ഥിയായ പ്രതിയെ കൊച്ചി സൈബര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ഇൻസ്റ്റഗ്രാമിൽ സന്ദേശമയക്കുന്നവർക്ക് സിനിമയുടെ ലിങ്ക് നൽകാമെന്ന് ഇയാൾ പോസ്റ്റ് പങ്കുവച്ചിരുന്നു. അതേസമയം, പ്രചരിപ്പിച്ച ദൃശ്യങ്ങൾ പ്രതി തിയേറ്ററിൽ പോയി ചിത്രീകരിച്ചതല്ലെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ലിങ്ക് റീച്ചിന് വേണ്ടി ഇയാൾ ഉപയോഗിക്കുകയായിരുന്നു എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസിലാക്കിയതായി പൊലീസ് കൂട്ടിച്ചേർത്തു.
മാർക്കോയുടെ വ്യാജ പതിപ്പ് ടെലഗ്രാം ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി സിനിമയുടെ നിർമ്മാതാവ് മുഹമ്മദ് ഷെരീഫ് കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നു. ലിങ്കിന്റെ ഉറവിടം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ മാർക്കോ 2024 ഡിസംബർ 20-നാണ് തിയേറ്ററുകളിലെത്തിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, യുക്തി താരേജ, ശ്രീജിത്ത് രവി, കബീർ ദുഹൻ സിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ 4.45 കോടിയാണ് ചിത്രം നേടിയത്. മാർക്കോയുടെ ആഗോള ഓപ്പണിംഗ് 10.8 കോടി ആയിരുന്നു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിച്ചത്.
Read More
- ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി
- വയനാട് പുനരധിവാസം; സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്
- കുറുവാസംഘത്തിന് പിന്നാലെ ഇറാനി സംഘവും കേരളത്തിൽ; രണ്ട് പേർ അറസ്‌റ്റിൽ
- മലയാളത്തിന്റെ സുകൃതത്തിന് വിട
- എംടി വരച്ചിട്ട നിള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.