scorecardresearch

മലയാളത്തിന്റെ സുകൃതത്തിന് വിട

എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാണ് അവസാന യാത്ര

എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാണ് അവസാന യാത്ര

author-image
WebDesk
New Update
MT Vasudevan Nair Funeral

മലയാളത്തിന്റെ സുകൃതത്തിന് വിട

കൊച്ചി: ഇനിയില്ല എംടി എന്ന് രണ്ടക്ഷരം. പതിറ്റാണ്ടുകളോളം മലയാളത്തിന്റെ വാക്കും വെളിച്ചവുമായിരുന്ന എംടി വാസുദേവൻ നായർക്ക് വിട നൽകി കേരളം. മരണവാർത്തയറിഞ്ഞ് ആയിരങ്ങളാണ് കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താര എന്ന് എംടിയുടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Advertisment

വൈകീട്ട് നാലുമണി വരെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാണ് അവസാന യാത്ര. സംസ്‌കാരം അഞ്ച് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. 

MT Vasudevan Nair Funeral
മുഖ്യമന്ത്രി പിണറായി വിജയൻ എംടിക്ക് അന്തിമോപചാരം അർപ്പിക്കുന്നു

രാവിലെ അഞ്ചുമണിയോടെ നടൻ മോഹൻലാൽ സിത്താരയിലെത്തി പ്രിയ എഴുത്തുകാരന് ആദരമർപ്പിച്ചു. എംടിയുടെ പ്രിയ സംവിധായകൻ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ  രാവിലെ പത്തരയോടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Advertisment
mt vasudevan
എംടി ഒരു പഴയകാല ചിത്രം

മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, എകെ ശശീന്ദ്രൻ, എംകെ ബാലഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അബ്ദുൾ സമദ് സമദാനി എംപി, സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അടക്കം നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു. 

MT Vasudevan Nair Funeral333-crop
എംടിയുടെ ഭൗതീകശരീരത്തിനരികിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം ദേശീയ നേതാക്കൾ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചു. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും അദ്ദേഹത്തിൻറെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. 

Read More

Mt Vasudevan Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: