/indian-express-malayalam/media/media_files/2024/12/26/cwHCLIDpcdS0H9tqHyVJ.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: സിനിമ ജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നായാളാണ് വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരെന്ന് നടൻ മോഹൻലാൽ. എംടിയെ അവസാനമായി കാണ്ട് അന്ത്യോപചാരം അർപ്പിക്കാൻ കോഴിക്കോട്ടെ വസതിൽ എത്തിയതായിരുന്നു അദ്ദേഹം.
വൈകാരികമായ അടുപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് എംടിയെന്നും, ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ പറഞ്ഞു. 'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. ഓളവും തീരവുമാണ് അവസാന ചിത്രം. തമ്മിൽ നല്ല സ്നേഹ ബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു,' മോഹൻലാൽ പറഞ്ഞു.
കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വീടായ സിതാരയില്‍ എത്തിയാണ് മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. എംടിയുടെ മരണത്തിൽ രണ്ടു ദിവസം (26നും 27നും) സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും. വ്യാഴാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.