scorecardresearch

ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പൊലീസ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു

പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പൊലീസ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
Pappani, pappanji

പ്രതീകാത്മക ചിത്രം

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി. വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകിയത്. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പൊലീസ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. 

Advertisment

സുരക്ഷയും പൊലിസ് വിന്യാസവും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. പൊലിസ് വിലക്കിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബഞ്ച് ആവശ്യം തള്ളി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംഘാടകർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

140 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് വെളി മൈതാനത്ത് ഉയർത്തിയിരിക്കുന്നത്. സുരക്ഷാ ബാരിക്കേഡ് ക്രമീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി. പാപ്പാഞ്ഞിയിൽ നിന്ന് 73 മീറ്റർ അകലത്തിൽ ബാരിക്കേഡ് ക്രമീകരിക്കണം. മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷവും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ നീക്കാൻ നിർദേശം ഉണ്ടായിരുന്നു.

എന്തിനാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്?

സംഭവബഹുലമായ പിന്നിട്ട വർഷത്തിന്റെ പ്രതീകാത്മക രൂപമാണ് പപ്പാഞ്ഞി. ആയുസ്സിൽ ഒരു വർഷം കൂടി കാണാൻ നമുക്ക് ഭാഗ്യമുണ്ടായതിന് നന്ദി പറയുന്ന ചടങ്ങ് കൂടിയാണ് പപ്പാഞ്ഞിയെ കത്തിക്കൽ. ഒപ്പം വരാനിക്കുന്ന പുതുവർഷത്തെ സന്തോഷത്തോടെ സ്വീകരിക്കുകയാണ്കൊച്ചിക്കാർ ചെയ്യുന്നത്.

Advertisment

പപ്പാഞ്ഞിക്ക് പ്രത്യേകിച്ച് ഒരു മതവുമായോ ക്രിസ്മസുമായോ ബന്ധമുണ്ടെന്നത്പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണെന്നാണ് കൊച്ചിൻ കാർണിവൽ സംഘാടകർ പറയുന്നത്.

"പപ്പാഞ്ഞി എന്നാൽ സാന്താക്ലോസ് അപ്പൂപ്പനല്ല. സാന്താക്ലോസ് അപ്പൂപ്പനെ ഒരിക്കലും കത്തിക്കാൻ പാടില്ലല്ലോ. പണ്ട് കൊച്ചിയുടെ ഭരണം കയ്യാളിയിരുന്ന പോർച്ചുഗീസുകാരുടെ ഭാഷയിൽ, പപ്പാഞ്ഞിക്ക്  മുത്തച്ഛൻ എന്നും മമ്മാഞ്ഞിക്ക് മുത്തശ്ശിയെന്നും മാത്രമേ അർത്ഥമുള്ളൂ," സംഘാടകർ പറഞ്ഞു.

Read More

New Year Fort Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: