scorecardresearch

കുറുവാസംഘത്തിന് പിന്നാലെ ഇറാനി സംഘവും കേരളത്തിൽ; രണ്ട് പേർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷം നടത്തുന്നതിനിടെ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായിരുന്നു

കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷം നടത്തുന്നതിനിടെ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായിരുന്നു

author-image
WebDesk
New Update
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവര്‍ച്ച

കുറുവാസംഘത്തിന് പിന്നാലെ ഇറാനി സംഘവും കേരളത്തിൽ

കൊച്ചി: കുറുവാ സംഘം ഭീതിയുണർത്തിയതിന് പിന്നാലെ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി സംഘവും കേരളത്തിലേക്ക്. രണ്ടും നാലും അംഗങ്ങളുള്ള സംഘങ്ങളായി പകൽ സമയത്തുപോലും മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

Advertisment

കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷം നടത്തുന്നതിനിടെ സംഘത്തിലെ രണ്ടുപേർ  അറസ്റ്റിലായിരുന്നു. മധുര പെരായിയൂർ സ്വദേശികളായ ഹൈദർ (34), സഹോദരൻ മുബാറക്ക് (19) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ ജൂവലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കുമെത്തിയത്.

ആഭരണങ്ങൾ കാണുന്നതിനിടെ ഹൈദർ, സ്വർണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി.ഇത് ശ്രദ്ധിച്ച കടയുടമ ഇയാളെ പിടികൂടി. കൂടെയുണ്ടായിരുന്ന മുബാറക്ക് കടയിൽനിന്നിറങ്ങി ഓടി. ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ശാന്തൻപാറ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും മോഷണക്കേസുകളുണ്ട്.

കുറുവാസംഘത്തിൽ നിന്ന് വ്യത്യസ്തം

കുറുവാ സംഘത്തെപ്പോലെ ക്രൂരമായ ആക്രമണ രീതികൾ പുറത്തെടുക്കാതെ ഒതുക്കത്തിൽ മോഷണം നടത്തുന്ന സംഘം മോഷണം കഴിഞ്ഞാലുടനെ തമിഴ്‌നാട്ടിലേയ്ക്ക് വണ്ടികയറും. മുൻപ് കോട്ടയത്തും രാജാക്കാട്ടും ജൂവലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയത് ഇറാനി സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.

Read More

Advertisment
Theft Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: