/indian-express-malayalam/media/media_files/2024/12/28/lyXIrW9KrhXXCHLxDxOa.jpg)
ചിത്രം: എക്സ്
കൊച്ചി: മലയാളം ചലച്ചിത്ര താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിർമാതാക്കളുടെ സംഘടന. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ മേഖല പ്രതിസന്ധിയിലാകുമെന്നും, പുറത്തിറങ്ങുന്നതിൽ ഭൂരിഭാഗം സിനിമകളും തിയേറ്ററിൽ പരാജയപ്പെടുകയാണെന്നും നിർമ്മാതാക്കൾ പറഞ്ഞു.
ഈ വർഷം 199 സിനിമകൾ തിയേറ്ററുകളിലെത്തി. സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമാണ്. 1000 കോടിയോളം മുടക്കിയതിൽ തിരിച്ചു പിടിക്കാനായത് 300 കോടി മാത്രമാണ്. 700 കോടിയോളം നഷ്ടമായി. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകും
അഞ്ചു സിനിമകൾ ഈ വർഷം 100 കോടി വരുമാനം നേടി. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആര്‍എം തുടങ്ങിയ ചിത്രങ്ങളാണ് 100 കോടി കടന്നത്. മഞ്ഞുമ്മല്‍ ബോയ്സ് 242 കോടി നേടി. കിഷ്‌കിന്ധാ കാണ്ഡം, ഗുരുവായൂരമ്പല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിയിലധികം കളക്ഷന്‍ നേടി.
ഗോളം, പണി, മുറ തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രകടം കാഴ്ചവച്ചു. ഇന്ത്യന്‍ സിനിമയില്‍ 2024ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാള സിനിമയാണ് സംഭാവന ചെയ്തത്, സംഘടന പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Read More
- പെരിയ ഇരട്ട കൊലപാതക കേസ്: 14 പ്രതികൾ കുറ്റക്കാർ, 10 പേരെ വെറുതെ വിട്ടു
- യാത്രാമധ്യേ വിമാനത്തിനുള്ളിൽ പുകവലി; കണ്ണൂർ സ്വദേശി പിടിയിൽ
- മെസേജ് അയച്ചാൽ 'മാർക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച​ ആലുവ സ്വദേശി അറസ്റ്റിൽ
- ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി
- വയനാട് പുനരധിവാസം; സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us