/indian-express-malayalam/media/media_files/2024/12/27/933riNj1wrukpf54tKZj.jpg)
ചിത്രം: പെക്സൽസ്
മുംബൈ: അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിൽ പുകവലിച്ച കണ്ണൂർ സ്വദേശി പിടിയിൽ. വസ്ത്ര വ്യാപാരിയായ 26 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. യാത്രാമധ്യേ വിമാനത്തിൻ്റെ ശുചിമുറിയിൽ പുകവലിച്ചതിനും, മറ്റു യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതിനും കേസെടുത്തതായി മുംബൈ, സഹാർ പൊലീസ് അറിയിച്ചു.
വിമാനത്താവളത്തിലെ സീനിയർ സെക്യൂരിറ്റി ഓപ്പറേഷൻസ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10.30ന് അബുദാബിയിൽ നിന്ന് തിരിച്ച വിമാനത്തിലാണ് സംഭവം. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ ഗന്ധവും പുകയും ഉയർന്നതോടെ സംശയം തോന്നി ക്യാബിൻ ക്രൂ അംഗം പരിശോധിച്ചപ്പോഴാണ് സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്. ശുചിമുറിയിൽ നിന്ന് സിഗരറ്റ് കുറ്റിയും കണ്ടെത്തിയിരുന്നു.
പുലർച്ചെ 3 മണിയോടെയാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും, ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 125, എയർക്രാഫ്റ്റ് റൂൾസ് 1937 ലെ സെക്ഷൻ 25 എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, വിമാനത്തിൽ പുകവലി അനുവദനീയമല്ലെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു യാത്രക്കാരന്റെ വാദം. അതുകൊണ്ടാണ് താൻ ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ചതെന്നും, വിമാനത്തിനുള്ളിൽ 'പുകവലി പാടില്ല' എന്ന ബോർഡുകളൊന്നും കണ്ടില്ലെന്നും, യാത്രക്കാരൻ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു.
Read More
- മെസേജ് അയച്ചാൽ 'മാർക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച​ ആലുവ സ്വദേശി അറസ്റ്റിൽ
- ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി
- വയനാട് പുനരധിവാസം; സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്
- കുറുവാസംഘത്തിന് പിന്നാലെ ഇറാനി സംഘവും കേരളത്തിൽ; രണ്ട് പേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us