scorecardresearch

ദുഃഖാചരണം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ മാറ്റിവച്ചു; റാലി രണ്ടിന്

റാലി ഉൾപ്പെടെയുള്ള മാറ്റിവച്ച പരിപാടികൾ ജനുവരി 2 മുതൽ നടത്തുമെന്ന് കാർണിവൽ കമ്മിറ്റി അറിയിച്ചു

റാലി ഉൾപ്പെടെയുള്ള മാറ്റിവച്ച പരിപാടികൾ ജനുവരി 2 മുതൽ നടത്തുമെന്ന് കാർണിവൽ കമ്മിറ്റി അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cochin Carnival, Kochi Carnival

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കൊച്ചി കാർണിവലിനോട് അനുബന്ധിച്ച് നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവച്ചു. കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികളാണ് മാറ്റിവച്ചത്. കാർണിവലിന്റെ പ്രധാന ആകർഷണമായ റാലി ഉൾപ്പെടെയുള്ള മാറ്റിവച്ച പരിപാടികൾ ജനുവരി 2 മുതൽ നടത്തുമെന്ന് കാർണിവൽ കമ്മിറ്റി അറിയിച്ചു.

Advertisment

2025 ജനുവരി 1ന് നടക്കേണ്ടിയുരുന്ന റാലി ജനുവരി 2ന് വൈകീട്ട് നടത്തും. 26 മുതൽ മാറ്റിവച്ച മറ്റു പിരപാടികൾ ജനുവരി 3,4,5 തീയതികളിൽ നടക്കുമെന്ന് കൊച്ചിൽ കാർണിവൽ കമ്മിറ്റി, ജന. കൺവീനർ ഹിദായത്ത് അറിയിച്ചു.

ബൈക്ക് റേസ്, ചിത്രരചന മത്സരം, മെഹന്ദി മത്സരം എന്നിവ നടന്ന ശേഷം ശനിയാഴ്ച വൈകീട്ടാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനമായത്. അതേസമയം, ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ ഫോർട്ട്‌കൊച്ചി വെളി മൈതാനിയിൽ 31ന് രാത്രി പ്രാദേശിക സംഘാടക സമിതി പാപ്പാഞ്ഞിയെ കത്തിക്കും.

മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതൽ ജനുവരി 1 വരെയാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന കാലയളവിൽ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരുന്നു.

Advertisment

Read More

New Year Fort Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: