/indian-express-malayalam/media/media_files/2024/12/30/s4QrDQMukNnyKcJUMAHs.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിയുടെ കബറടക്കം ഇന്ന്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമർ ഇലാഹി ഇന്നലെ രാത്രി തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിയിൽവെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികളുടെ നേതൃത്തത്തിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. പ്രദേശത്ത് ഭീഷണി ഉയർത്തുന്ന കാട്ടാനകളെ ഉടൻ കാടുകയറ്റണമെന്നും, സോളാർ വേലി, ആർആർടി സംഘത്തിൻ്റെ സേവനം എന്നിവയിൽ ഉടൻ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ ഇന്നലെ വൈകീട്ടാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ ആന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. മിക്ക ദിവസങ്ങളിലും ആനകൾ കൂട്ടമായി ജനവാസമേഖലയിൽ ഇറങ്ങുമെന്ന് നാട്ടുകാർ പറയുന്നു. ആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
Read More
- ഉമാ തോമസിന്റെ അപകടം; സ്റ്റേജ് നിർമ്മാണം അശാസ്ത്രീയമായി, സംഘാടകര്ക്കെതിരെ കേസെടുത്ത് പൊലീസ്
- എന്തായിരുന്നു ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്നത് ?
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
- ദുഃഖാചരണം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ മാറ്റിവച്ചു; റാലി രണ്ടിന്
- വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം; ഉത്ര കൊലക്കേസ് പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.